ബിജെപിയില്‍ ചേര്‍ന്നതിന് ഭീഷണിയെന്ന്: സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ കേസ്‌

നീലേശ്വരം: ബിജെപിയില്‍ ചേര്‍ന്നതിന്റെ പേരില്‍ വധഭീഷണി മുഴക്കുന്നുവെന്നതിന്റെ പേരില്‍ നാലു സിപിഎം പ്രവര്‍ത്തകര്‍ക്കെതിരേ നീലേശ്വരം പോലിസ് കേസെടുത്തു. കിനാനൂര്‍, കയനി, ചെക്കിക്കുന്നേല്‍ ഹൗസിലെ സി കെ സുകുമാരന്‍ നല്‍കിയ പരാതിയില്‍ നീലേശ്വരം പോലിസാണ് കേസെടുത്തത്. മഹേഷ്, സജിത്ത്, സുജിത്, സതീഷ് എന്നിവര്‍ക്കെതിരേയാണ് കേസ്. സിപിഎംഎല്‍ പ്രവര്‍ത്തകനായിരുന്ന തന്റെ പിതാവിനെ ബിജെപിയില്‍ അംഗത്വമെടുത്തതിന്റെ പേരില്‍ വധിക്കുമെന്നു ഭീഷണിപ്പെടുത്തുന്നതായി കാണിച്ച് പ്ലസ് വണ്‍ വിദ്യാര്‍ഥിനിയായ മകള്‍ അശ്വിനി സമൂഹ മാധ്യമങ്ങളില്‍ പുറത്തുവിട്ട വീഡിയോ വൈറലായിരുന്നു. ഭീഷണി സംബന്ധിച്ച് സുകുമാരന്‍ കഴിഞ്ഞദിവസം ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ. കെ ശ്രീകാന്തിനോടൊപ്പം വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. അതേസമയം സുകുമാരന്റെ ആരോപണം സിപിഎം നിഷേധിച്ചു.

RELATED STORIES

Share it
Top