ബിജെപിയിലേക്ക് അമിത് ഷായുടെ ക്ഷണം;രജനീകാന്തിന്റെ വീടിന് മുന്നില്‍ പ്രതിഷേധംചെന്നൈ: രജനീകാന്ത് ബിജെപില്‍ ചേരുന്നുവെന്ന അഭ്യൂഹങ്ങള്‍ ശക്തമാകവെ പോയസ്്ഗാര്‍ഡനിലെ രജനീകാന്തിന്റെ വസതിക്കുമുന്നില്‍ പ്രതിഷേധം. തമിഴര്‍ മുന്നേറ്റ പടൈ എന്ന സംഘടനയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. രജനീകാന്തിനെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് കഴിഞ്ഞദിവസം അമിത് ഷാ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രജനീകാന്തിന്റെ വീടിന് മുന്നിലേക്ക് പ്രതിഷേധവുമായി തമിഴര്‍ മുന്നേറ്റ പടൈ പ്രവര്‍ത്തകര്‍ എത്തിയത്. മുദ്രാവാക്യം വിളിയുമായെത്തിയ പ്രവര്‍ത്തകര്‍ രജനീകാന്തിന്റെ കോലം കത്തിച്ചു. തമിഴ്‌നാട്ടുകാരനല്ലാത്തയാള്‍ തമിഴ് രാഷ്ട്രീയത്തില്‍ വേണ്ട എന്ന് പറഞ്ഞുകൊണ്ടാണ് പ്രതിഷേധക്കാര്‍ എത്തിയത്. പ്രതിഷേധിച്ച 25ഓളം പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തെ തുടര്‍ന്ന് രജനീകാന്തിന്റെ വീടിന് മുന്നില്‍ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
രജനീകാന്ത് രാഷ്ട്രീയത്തിലേക്കിറങ്ങുന്നുവെന്ന സൂചനകള്‍ നേരത്തെ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെ അദ്ദേഹത്തെ ബിജെപിയിലേക്ക് ക്ഷണിച്ചുകൊണ്ട് അമിത് ഷാ അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ രാഷ്ട്രീയത്തിലേക്കില്ലെന്ന നിലപാടാണ് രജനീകാന്ത് സ്വീകരിച്ചത്.

RELATED STORIES

Share it
Top