ബിജെപിക്ക് സംസാരിക്കാനുള്ളത് മതത്തെപ്പറ്റി മാത്രം: രാഹുല്‍

ഭോപാല്‍: തന്റെ ഗോത്രം ചോദിച്ച ബിജെപിക്ക് എപ്പോഴും മതത്തെപ്പറ്റി മാത്രമാണു സംസാരിക്കാന്‍ ഉള്ളതെന്നു കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ബിജെപിയുടെ മതം അഴിമതിയാണെന്നും രാഹുല്‍ പറഞ്ഞു.
രാഹുല്‍ഗാന്ധിയോട് ഗോത്രമേതെന്ന് ബിജെപി നേതാവ് ചോദിച്ചിരുന്നു. ഇക്കാര്യത്തിലാണു രാഹുലിന്റെ പ്രതികരണം. ബിജെപി വക്താവായ സംബിത് പത്രയാണു രാഹുലിന്റെ ഗോത്രത്തെപ്പറ്റി ചോദ്യം ഉന്നയിച്ചത്. മധ്യപ്രദേശിലെ ക്ഷേത്രത്തില്‍ രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണു ബിജെപി നേതാവ് രാഹുലിന്റെ ഗോത്രം ചോദിച്ചത്.
ഏതു തരത്തിലുള്ള പൂണൂലാണ് അദ്ദേഹം ധരിക്കാറുള്ളതെന്നും ഗോത്രം ഏതെന്നും ബിജെപി നേതാവ് ചോദിച്ചിരുന്നു ഇത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു

RELATED STORIES

Share it
Top