ബിജെപിക്ക് വോട്ടു ചെയ്യില്ലെന്ന് പറയുന്നവരുടെ കാലും കയ്യും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണം; യെദ്യൂരപ്പ വിവാദത്തില്‍

ബംഗളുരു: ബിജെപിക്ക് വോട്ട് ചെയ്യില്ലെന്ന് പറയുന്നവരുടെ കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന് ബി എസ് യെദ്യൂരപ്പ. പ്രവര്‍ത്തകര്‍ക്ക് ബെലഗാവിയിലെ തിരഞ്ഞെടുപ്പ് റാലിക്കിടെയാണ് യെദ്യൂരപ്പയുടെ ഈ നിര്‍ദേശം നല്‍കിയത്. അതേസമയം, യെദ്യൂരപ്പയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശവുമായി കോണ്‍ഗ്രസും സിപിഎമ്മും രംഗത്ത് എത്തിയിട്ടുണ്ട്..


അടുത്ത അഞ്ചാറ് ദിവസം വീടുകളിലെല്ലാം കയറണം. മെയ് പന്ത്രണ്ടിന് മഹന്തേഷിന് വോട്ടു ചെയ്യാന്‍ തയ്യാറല്ലാത്തവര്‍ ഉണ്ടെങ്കില്‍, കയ്യും കാലും കെട്ടി പോളിങ് ബൂത്തില്‍ എത്തിക്കണമെന്ന് യെദ്യൂരപ്പ പറഞ്ഞു. അണികള്‍ കയ്യടിച്ചെങ്കിലും വോട്ടര്‍മാരെ ഭീഷണിപ്പെടുത്തിയെന്ന വിമര്‍ശനമാണ് ഇപ്പോള്‍ യെദ്യൂരപ്പക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. തരംതാണ അടവുകള്‍ പയറ്റാന്‍ ഒരുങ്ങുകയാണ് ബിജെപിയെന്നും അതിന്റെ സൂചനയാണ് യെദ്യൂരപ്പയുടെ പ്രസ്താവനയെന്നും കോണ്‍ഗ്രസ് വിമര്‍ശിച്ചു.

RELATED STORIES

Share it
Top