ബിജെപിക്ക് തിരിച്ചടി: കര്‍ണാടകയില്‍ തിരഞ്ഞെടുപ്പില്‍ ലിംഗായത്തുകാര്‍ കോണ്‍ഗ്രസിനൊപ്പം

ബംഗളൂരു: ലിംഗായത്തിന് പ്രത്യേക ന്യൂനപക്ഷമതപദവി നല്‍കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശം അംഗീകരിക്കില്ലെന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ പരാമര്‍ശം ബിജെപിക്ക് തിരിച്ചടിയായി. ഷായുടെ പരാമര്‍ശത്തില്‍ പ്രതിഷേധിച്ച് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാന്‍ ലിംഗായത്ത് നേതാക്കള്‍ ആഹ്വാനം ചെയ്തു. ശനിയാഴ്ച മുപ്പതോളം ലിംഗായത്ത് സന്ന്യാസിമാരുടെ യോഗത്തിന് ശേഷമാണ് ലിംഗായത്തിന്റെ ആദ്യ വനിതാ മഠാധിപതി മാതെ മഹാദേവി ഉള്‍പ്പെടെയുള്ളവര്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കാനാവശ്യപ്പെട്ടത്.

കഴിഞ്ഞ ദിവസം വീരശൈവ സന്ന്യാസിമാരുടെ കൂടികാഴ്ചയ്ക്ക് ശേഷം വീരശൈവലിംഗായത്ത് സമൂഹങ്ങളെ വേര്‍തിരിക്കാന്‍ കേന്ദ്രം അനുവദിക്കില്ലെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ബാംഗലൂരു ബസഭവനില്‍ ലിംഗായത്ത് മഠാധിപതിമാര്‍ യോഗം ചേര്‍ന്നത്.  224 മണ്ഡലങ്ങളില്‍ 123 മണ്ഡലങ്ങളിലും നിര്‍ണായക സ്വാധീനമാണ് ലിംഗായത്തുകള്‍ക്കുള്ളത്.

RELATED STORIES

Share it
Top