ബിജെപിക്ക് താല്‍പര്യം ഗാന്ധിയെ വധിച്ചവരുടെ പ്രതിമകളോട്:ബൃന്ദ കാരാട്ട്

ന്യൂഡല്‍ഹി: 'പ്രതിമ തകര്‍ക്കല്‍' നടപടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. ഗാന്ധിയെ വധിച്ചവരുടെയും ബ്രിട്ടീഷുകാര്‍ക്ക് മാപ്പെഴുതിക്കൊടുത്തവരുടെയും പ്രതിമകളോടാണ് ബിജെപിക്ക് താല്‍പര്യമെന്ന് ബൃന്ദകാരാട്ട് പറഞ്ഞു. എന്‍ഡിടിവിയിലെഴുതിയ ലേഖനത്തിലാണ് ബിജെപി നടപടിക്കെതിരെ ബൃന്ദകരാട്ടിന്റെ പ്രതികരണം.ഗാന്ധിയെ വധിച്ച നാഥുറാം ഗോഡ്‌സെയുടെ പ്രതിമ സ്ഥാപിക്കുന്നതിനെതിരെ ഒരക്ഷരം പോലും പറയാത്തവരാണ് ബി.ജെ.പി നേതാക്കള്‍.പ്രതിമ തകര്‍ക്കലിനെ പിന്തുണച്ച് കൊണ്ട് ബി.ജെ.പി നേതാവ് രാംമാധവ് ട്വീറ്റ് ചെയ്തത് ഇത്തരം പ്രവര്‍ത്തികള്‍ക്ക് സംഘപരിവാര്‍ നേതാക്കളുടെ പിന്തുണയുള്ളതിന്റെ തെളിവാണെന്നും ബൃന്ദ പറഞ്ഞു.

RELATED STORIES

Share it
Top