ബിജെപിക്കെതിരേ സിറ്റിങ് എംപിയുടെ മകന്‍ ശിവസേനാ സ്ഥാനാര്‍ഥി

മുംബൈ: മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ലോക്‌സഭാ മണ്ഡലത്തില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയെ നിര്‍ത്തി ബിജെപിക്കെതിരേ ശിവസേനയുടെ അപ്രതീക്ഷിത നീക്കം.
പട്ടികജാതി സംവരണ സീറ്റായ പാല്‍ഗറില്‍ അന്തരിച്ച ബിജെപി നേതാവും സിറ്റിങ് എംപിയുമായിരുന്ന ചിന്തമന്‍ വാന്‍ഗയുടെ മകന്‍ ശ്രീനിവാസ് വാന്‍ഗയാണ് ശിവസേനയുടെ സ്ഥാനാര്‍ഥിയാവുന്നത്. ബിജെപി ക്യാംപിനെ ഞെട്ടിച്ച് കഴിഞ്ഞ ആഴ്ചയാണ് ചിന്തമന്‍ വാന്‍ഗയുടെ മകനും കുടുംബവും പാര്‍ട്ടി വിട്ട് ശിവസേനയില്‍ ചേര്‍ന്നത്.

RELATED STORIES

Share it
Top