ബിജെപിക്കെതിരേ ഭീം ആര്‍മിയും

പട്‌ന: ബിഹാറില്‍ എന്‍ഡിഎക്ക് ഭീഷണിയായി ഭീം ആര്‍മിയും. വിശാല പ്രതിപക്ഷമെന്ന ഭീഷണിക്കു പിന്നാലെ ബിജെപി-ജെഡിയു സഖ്യത്തിന് ഭീം ആര്‍മിയും വലിയ വെല്ലുവിളി ഉയര്‍ത്തും.
നിതീഷ് കുമാറിന് ഞങ്ങളുടെ സഹതാപം മാത്രമേ നല്‍കാനാവൂ. വോട്ട് നല്‍കില്ല. തങ്ങളുടെ പ്രധാന ശത്രു ബിജെപിയാണെന്നും നിതീഷ് കുമാറിനുള്ള വോട്ടുകള്‍ ബിജെപിയെ സഹായിക്കുമെന്നും ബിഹാറില്‍ ശക്തമായ ദലിത് സംഘടനയായ ഭീം ആര്‍മി സംസ്ഥാന അധ്യക്ഷന്‍ അമര്‍ ആസാദ് വ്യക്തമാക്കി. തങ്ങള്‍ക്ക് നിതീഷിനോട് ദേഷ്യമൊന്നുമില്ല. ദലിത് വിരുദ്ധ നിലപാടുകള്‍ സ്വീകരിക്കുന്ന ബിജെപിയാണ് സംഘടനയുടെ മുഖ്യശത്രു. ദലിത് വിഭാഗങ്ങള്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന് എതിരല്ല. ജെഡിയുവിന് ചെയ്യുന്ന ഓരോ വോട്ടും സഖ്യകക്ഷിയായ ബിജെപിയെ സഹായിക്കും. അതു സംഭവിക്കാന്‍ പാടില്ല. ബിജെപിയുടെ ദലിത് വിരുദ്ധ നിലപാടുകള്‍ മൂലം ജെഡിയു തിരഞ്ഞെടുപ്പില്‍ പരാജയപ്പെടും. 2019ലെ പൊതുതിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വീടുവീടാന്തരം ഈ സന്ദേശം എത്തിക്കും. നിതീഷ് കുമാറിനോട് സഹതാപമുണ്ടെങ്കിലും അവര്‍ക്കു വോട്ട് ചെയ്യില്ല- അമര്‍ ആസാദ് പറഞ്ഞു.
ബിഹാറില്‍ ദലിത് വിഭാഗങ്ങള്‍ക്കിടയില്‍ വന്‍ സ്വീകാര്യതയുള്ള ഭീം ആര്‍മിയാണ് ബിജെപിക്കും എന്‍ഡിഎക്കുമെതിരേ രംഗത്തുവന്നിരിക്കുന്നത്.  ദലിത് വിഭാഗങ്ങള്‍ പ്രതികൂലമാവുകയും ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യം കരുത്താര്‍ജിക്കുകയും ചെയ്താല്‍ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില അപകടത്തിലാവുമെന്നാണ് കരുതപ്പെടുന്നത്.

RELATED STORIES

Share it
Top