ബിജെപിക്കെതിരേ കോണ്‍ഗ്രസിന്റെ മെഗാ യുപി ഡീല്‍: എസ്പിയും ആര്‍എല്‍ഡിയും ബിഎസ്പിയും കൈകോര്‍ക്കും

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ മെഗാ യുപി ഡീല്‍. കോണ്‍ഗ്രസും അഖിലേഷ് യാദവിന്റെ സമാജ് വാദി പാര്‍ട്ടിയും ആര്‍എല്‍ഡി നേതാവ് അജിത് സിങ്,മായാവതി എന്നിവരാണ് ഒരുമിച്ച് നില്‍ക്കാന്‍ തീരുമാനിച്ചിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നത്. അടുത്ത വര്‍ഷം യുപിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സഖ്യം വരുന്നത്.80 ലോക്‌സഭാ സീറ്റുള്ള യുപിയില്‍ ബിഎസ്പിക്ക് കൂടുതല്‍ സീറ്റ് നല്‍കാനാണ് ധാരണ.കോണ്‍ഗ്രസിന് 10 സീറ്റില്‍ അധികം നല്‍കാനാവില്ലെന്നും മറ്റ് പാര്‍ട്ടികള്‍ പറയുന്നു. 32 സീറ്റില്‍ സമാജ്‌വാദി പാര്‍ട്ടി മല്‍സരിക്കും. 3 സീറ്റുകള്‍ ആര്‍എല്‍ഡിക്ക് നല്‍കും.പരസ്പരം കലഹിച്ച് ബിജെപി അതില്‍ നിന്ന് ലാഭം ഉണ്ടാക്കുന്ന സ്ഥിതി ഒഴിവാക്കാനാണ് നീക്കമെന്നും നേതാക്കള്‍ പ്രതികരിച്ചു. സീറ്റ് വിഭജനം പ്രശ്‌നമാണെങ്കിലും ഒന്നിച്ചു നില്‍ക്കാന്‍ തന്നെയാണ് പാര്‍ട്ടികളുടെ തീരുമാനം.

RELATED STORIES

Share it
Top