ബിജെപിക്കെതിരേ ഐക്യമുന്നണി: പവാറുമായി രാഹുല്‍ കൂടിക്കാഴ്ച നടത്തി

ന്യൂഡല്‍ഹി: ബിജെപിക്കെതിരേ പ്രതിപക്ഷ ഐക്യമുന്നണി രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരത് പവാറുമായി കൂടിക്കാഴ്ച നടത്തി. ലോക്‌സഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്കേറ്റ തിരിച്ചടിയുടെ പശ്ചാത്തലത്തില്‍, വരുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിപക്ഷ നിരയില്‍ ഐക്യം ശക്തിപ്പെടുത്തുന്നത് സംബന്ധിച്ചായിരുന്നു കൂടിക്കാഴ്ച. ബുധനാഴ്ച രാത്രി പവാറിന്റെ വസതിയിലെത്തിയ രാഹുല്‍ഗാന്ധി 90 മിനിറ്റോളം അദ്ദേഹവുമായി ചര്‍ച്ച നടത്തി.
പ്രതിപക്ഷത്തെ 20 പാര്‍ട്ടികളുടെ നേതാക്കള്‍ക്ക് യുപിഎ അധ്യക്ഷ അത്താഴവിരുന്ന് നല്‍കിയതിനു പിറകേയാണ് കൂടിക്കാഴ്ച. ഉത്തര്‍പ്രദേശിലെ ബിജെപിയുടെ പരാജയം പ്രതിപക്ഷ ഐക്യനീക്കം ശക്തിപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്.

RELATED STORIES

Share it
Top