ബിജെപിക്കെതിരെ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് മുന്‍ ബിജെപി നേതാവ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ടിക്കറ്റിലോ ആര്‍.ജെ.ഡി ടിക്കറ്റിലോ ബി.ജെ.പിക്കെതിരെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് വ്യക്തമാക്കി മുന്‍ ബിജെപി നേതാവ് ശുത്രുഘ്‌നന്‍ സിന്‍ഹ. ആര്‍ജെഡി നേതാവ് തേജസ്വി യാദവിന്റെ ഇഫ്താര്‍ വിരുന്നില്‍ പങ്കെടുക്കവെയാണ് സിന്‍ഹ നിലപാട് വ്യക്തമാക്കിയത്.ഏകദേശം രണ്ട് മണിക്കൂറോളം നേരം തേജസ്വി യാദവിന്റെ വസതിയില്‍ തങ്ങിയ ശേഷമാണ് അദ്ദേഹം മടങ്ങിയത്. മെഡിക്കല്‍ ചെക്കപ്പിന്റെ ഭാഗമായി ജാമ്യത്തിലിറങ്ങിയ ലാലു പ്രസാദ് യാദവും വസതിയിലുണ്ടായിരുന്നു.

RELATED STORIES

Share it
Top