ബിജെപിക്കും സിപിഎമ്മിനും എതിരേ ജാഗ്രതപാലിക്കണം

തിരുവനന്തപുരം: കോണ്‍ഗ്രസ്സിനെ ആറടി മണ്ണില്‍ കുഴിച്ചുമൂടുമെന്നു പറഞ്ഞ സിപിഎമ്മും കോണ്‍ഗ്രസ് മുക്തഭാരതമെന്ന മുദ്രാവാക്യം ഉയര്‍ത്തിയ ബിജെപിയും ഒരു മനസ്സും ഇരുമെയ്യുമായി നീങ്ങുമ്പോള്‍ ഇവര്‍ക്കെതിരേ നിതാന്ത ജാഗ്രത പുലര്‍ത്തണമെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍.
ഹിന്ദുത്വശക്തികളെയും സമഗ്രാധിപത്യ ശക്തികളെയും ചെറുത്തുതോല്‍പ്പിക്കാന്‍ രണ്ടാം സ്വാതന്ത്ര്യസമരത്തിന് അദ്ദേഹം ആഹ്വാനംചെയ്തു. ഇന്ദിരാഭവനില്‍ കോണ്‍ഗ്രസ് അധ്യക്ഷനായി ചുമതലയേറ്റശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ണായകമായ അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി സര്‍ക്കാരിനെ പുറത്താക്കേണ്ടത് ജനാധിപത്യ ശക്തികളുടെ കടമയായതിനാല്‍ അതിനുള്ള നടപടിക്രമം ആരംഭിച്ചുകഴിഞ്ഞു. ദലിതര്‍, പിന്നാക്കവിഭാഗക്കാര്‍, ന്യൂനപക്ഷം തുടങ്ങി എല്ലാവര്‍ക്കും പരിഗണന ഉണ്ടാവുമെന്നും മുല്ലപ്പള്ളി പറഞ്ഞു.

RELATED STORIES

Share it
Top