ബിജെപിക്കും മോദിക്കും എതിരേ പ്രതിപക്ഷം ഒന്നിക്കണം: ശിവാനന്ദ് തിവാരി

തൃശൂര്‍: പാര്‍ട്ടി താല്‍പര്യങ്ങളും വ്യക്തിപരമായ ഈഗോകളും മാറ്റിവച്ച് ബിജെപിക്കും നരേന്ദ്ര മോദിക്കുമെതിരേ രാജ്യത്തെ പ്രതിപക്ഷം ഒറ്റക്കെട്ടായി അണിനിരക്കണമെന്നും വോട്ടുകള്‍ ഭിന്നിക്കാതെ നേരിട്ടുള്ള മല്‍സരത്തിന് സാഹചര്യമൊരുക്കണമെന്നും ആര്‍ജെഡി ദേശീയ ഉപാധ്യക്ഷന്‍ ശിവാനന്ദ് തിവാരി അഭിപ്രായപ്പെട്ടു. പിഡിപി സില്‍വര്‍ ജൂബിലിയോടനുബന്ധിച്ച് പതിനായിരങ്ങള്‍ പങ്കെടുത്ത റാലിക്കൊടുവില്‍ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടി സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് പൂന്തുറ സിറാജ് അധ്യക്ഷത വഹിച്ചു. ജനതാദള്‍ എസ് ദേശീയ സെക്രട്ടറി എ നീലലോഹിതദാസ്, തമിഴ്‌നാട് മനിതനേയ മക്കള്‍ കക്ഷി പ്രസിഡന്റ് പ്രഫ. ജവാഹിറുല്ല, ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് പ്രഫ. എ പി അബ്ദുല്‍ വഹാബ്, ശശി പന്തളം(വെല്‍ഫെയര്‍ പാര്‍ട്ടി), ഗ്രോ വാസു, കേരള ദലിത് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് പി രാമഭദ്രന്‍, പിഡിപി സ്ഥാപക ജനറല്‍ സെക്രട്ടറി സുവര്‍ണകുമാര്‍ സംസാരിച്ചു.
പാര്‍ട്ടി സില്‍വര്‍ ജൂബിലിയുടെ ഭാഗമായി നിര്‍ധനര്‍ക്കായി തുടങ്ങിയ ബൈത്തു സ്വബാഹ് ഭവന പദ്ധതിയിലെ ആദ്യ വീടിന്റെ താക്കോല്‍ ദാനം നടന്നു.

RELATED STORIES

Share it
Top