ബിജുവിനെ ഹാജരാക്കാന്‍ പ്രൊഡക്ഷന്‍ വാറന്റ് അയച്ചു

തിരുവനന്തപുരം: സോളാര്‍ തട്ടിപ്പുകേസില്‍ പ്രതികളായ ബിജു രാധാകൃഷ്ണനെയും സരിതാ നായരെയും തിരുവനന്തപുരം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി നേരിട്ട് ചോദ്യം ചെയ്യും. ആഗസ്ത് എട്ടിന് ബിജുവിനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കോടതി പ്രൊഡക്്ഷന്‍ വാറന്റ് അയച്ചു. അന്നേ ദിവസം ഹാജരാവാന്‍ സരിതയ്ക്കും മജിസ്‌ട്രേട്ട് ടി കെ സുരേഷ് നിര്‍ദ്ദേശം നല്‍കി.   2013 ജൂലൈ 5 നാണ് ഇരുവര്‍ക്കുമെതിരെ കോടതി നേരിട്ട് കേസെടുത്തത്. വ്യവസായിയായ ടി സി മാത്യു സമര്‍പ്പിച്ച സ്വകാര്യ അന്യായത്തിന്‍മേലാണ് കേസ്.   വൈദ്യുതി ചാര്‍ജ് ലാഭിക്കാന്‍ സോളാര്‍ പാനല്‍ കെട്ടിടത്തില്‍ സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിക്കുകയും   സരിത   ലക്ഷ്മി നായര്‍ എന്ന പേരില്‍ ആള്‍മാറാട്ടം നടത്തിയും വഞ്ചിച്ചുവെന്നാണ് കേസ്.

RELATED STORIES

Share it
Top