ബിഒസി ഏവിയേഷന് മല്യ 9 കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കണം: ബ്രിട്ടിഷ് കോടതി

ലണ്ടന്‍: കിങ് ഫിഷര്‍ എയര്‍ലൈന്‍സ് വിമാന കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ വിവാദ മദ്യവ്യവസായി വിജയ്ക്കു തിരിച്ചടി. സിംഗപൂര്‍ ആസ്ഥാനമായ ബിഒസി ഏവിയേഷന് മല്യ ഒമ്പതു കോടി ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ ബ്രിട്ടിഷ് കോടതി ഉത്തരവിട്ടു. പ്രവര്‍ത്തനമവസാനിപ്പിച്ച കിങ്ഫിഷര്‍ എയര്‍ ലൈന്‍സിനായി 2014ല്‍ വിമാനം പാട്ടത്തിനെടുത്തതുമായി ബന്ധപ്പെട്ട കേസിലാണ് ബ്രിട്ടീഷ് ഹൈക്കോടതിയുടെ ഉത്തരവ്. 9,000 കോടിയുടെ വായ്പാ തിരിച്ചടവു ലംഘനക്കേസില്‍ മല്യയെ ഇന്ത്യക്കു വിട്ടുനല്‍കുന്നതു സംബന്ധിച്ച കേസ് ലണ്ടനിലെ വെസ്റ്റ് മിന്‍സ്റ്റര്‍ കോടതി മാര്‍ച്ചില്‍ പരിഗണിക്കാനിരിക്കെയാണ് പുതിയ വിധി പുറത്തുവരുന്നത്. ലണ്ടന്‍ ഹൈക്കോടതിയിലെ വ്യവസായ കേസുകള്‍ പരിഗണിക്കുന്ന വിഭാഗമാണ് കിങ് ഫിഷര്‍ എയര്‍ലൈന്‍സിനെതിരായ പരാതി പരിഗണിച്ചത്. പാട്ടക്കരാര്‍ പ്രകാരമുള്ള തുക കിങ്ഫിഷര്‍ നല്‍കിയില്ലെന്ന് ആരോപിച്ചാണ് ബിഒസി ഏവിയേഷന്‍ പരാതി നല്‍കിയത്. നാല് വിമാനങ്ങള്‍ പാട്ടത്തിന് കൈമ€ാറിയ കരാറിലായിരുന്നു ഇരുകമ്പനികളും ധാരണയിലെത്തിയത്. എന്നാല്‍ പണം നല്‍കുന്നതില്‍ വീഴ്ച വരുത്തിയതിനാല്‍ കിങ്ഫിഷറിന് മൂന്നു വിമാനങ്ങള്‍ മാത്രമായിരുന്നു ബിഒസി നല്‍കിയിരുന്നത്.

RELATED STORIES

Share it
Top