ബിഒടി പാത: ബഹുജന മാര്‍ച്ച്

തൃപ്രയാര്‍: ബിഒടി പാതയ്‌ക്കെതിരേ ആനവിഴുങ്ങിയില്‍ സമരനേതാവ് മിഷോ ഹര്‍ഷ് നടത്തുന്ന അനിശ്ചിതകാല നിരാഹാരസമരം 8 ദിവസം പിന്നിട്ടു. അധികൃതരുടെ അവഗണനയ്‌ക്കെതിരേ തൃപ്രയാര്‍ മിനി സിവില്‍ സ്‌റ്റേഷനിലേക്ക് നടത്തിയ ബഹുജന മാര്‍ച്ച് സാമൂഹിക പ്രവര്‍ത്തകന്‍ സി ആര്‍ നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. ബിഒടി ദേശീയപാത അഴിമതിയുടെ എടിഎം ആണെന്നും എല്ലാ മുഖ്യ രാഷ്ട്രീയപ്പാര്‍ട്ടികളും വിഹിതം പറ്റുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎംഎല്‍ നേതാവ് പ്രോവിന്റ് അധ്യക്ഷത വഹിച്ചു. സാമൂഹികപ്രവര്‍ത്തക കുസുമം ജോസഫ്, ലൈല റഷീദ്, സുനില്‍ ലാലൂര്‍, നവാസ്, കൊടുങ്ങല്ലൂര്‍ ബൈപ്പാസിന് വേണ്ടി വീട് നഷ്ടപ്പെട്ട സഹോദരിമാരായ അജിതകുമാരി, പുഷ്പകുമാരി, ഭൂമി നഷ്ടപ്പെട്ട ശോഭ, ടി എല്‍ സന്തോഷ്, ശോഭാ സുബിന്‍, പി സി അജയന്‍ സംസാരിച്ചു.

RELATED STORIES

Share it
Top