ബിഎസ് യെദ്യൂരപ്പ സത്യപ്രതിജ്ഞ ചെയ്തു

ബംഗളൂരു:  കര്‍ണാടകയില്‍ ബിജെപി മുഖ്യമന്ത്രിയായി ബിഎസ് യെദ്യൂരപ്പ  സത്യപ്രതിജ്ഞ ചെയ്തു.രാവിലെ ഒന്‍പതിന് രാജ്ഭവനിലായിരുന്നു ചടങ്ങ്. യെദ്യൂരപ്പ മാത്രമാണ് സത്യപ്രതിജ്ഞ ചെയ്തത്. ഗവര്‍ണര്‍ വാജുഭായി വാലയാണ് സത്യപ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തത്.ലളിതമായ ചടങ്ങാണ് സംഘടിപ്പിച്ചത്. സര്‍ക്കാരിന്റെ ഭൂരിപക്ഷത്തിലുള്ള അനിശ്ചിതത്വവും സുപ്രിംകോടതിയില്‍ കോണ്‍ഗ്രസ് നല്‍കിയ ഹരജിയും നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് ആഘോഷങ്ങള്‍ ഒഴിവാക്കിയത്.രണ്ട് ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും അത് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. പ്രകാശ് ജാവദേക്കര്‍, സദാനന്ദ ഗൗഡ, അനന്ത് കുമാര്‍, ജെ പി നദ്ദ, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു. കര്‍ണാടകത്തിന്റെ 22ാം മുഖ്യമന്ത്രിയായാണ് യെദ്യൂരപ്പ അധികാരമേറ്റത്. ഇത് മൂന്നാംതവണയാണ് കര്‍ണാടക മുഖ്യമന്ത്രിയായി യെദ്യൂരപ്പ അധികാരമേല്‍ക്കുന്നത്.

RELATED STORIES

Share it
Top