ബിഎസ്്എസ്് എച്ച്എസ്എസില്‍ സാമൂഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടം

കൊല്ലങ്കോട്: ബിഎസ്എസ്എച്ച്എസ്എസ്സില്‍ സാമുഹിക വിരുദ്ധരുടെ അഴിഞ്ഞാട്ടും. ഐടി ക്ലാസ് മുറിയിലെ രണ്ട് ലാപ്‌ടോപ്പും എല്‍സിഡി പ്രൊജക്റ്റും തകര്‍ത്തു. സ്മാര്‍ട്ട് ക്ലാസ് മുറിയുള്‍പ്പെടെ അഞ്ചോളം മുറികളിലെ ട്യൂബ് ലൈറ്റ്, ഫിസിക്‌സ്, കെമിസ്ട്രി ലാബുകള്‍ എന്നിവയും തല്ലി കര്‍ത്ത നിലയിലാണ്.
ക്ലാസ് മുറികളിലെ ബെഞ്ച്, ഡെസ്‌ക്കും മറിച്ചിട്ട നിലയിലുമാണ്. ംഭവത്തില്‍ മോഷണശ്രമമാണോ സ്‌ക്കൂളിനെതിരെയുള്ള അതിക്രമണമാണോ എന്ന സംശയത്തിലാണ്. ഇന്നലെ വൈകീട്ട് ആറരവരെ അധ്യാപകരുടെ മീറ്റിങ്ങ് ഇവിടെ നടന്നിരുന്നു. രണ്ടുമാസം മുമ്പാണ്  മാനേജ്‌മെന്റ് മാറിയത്. പുതിയ മാനേജ്‌മെന്റ് വന്ന ശേഷം വിദ്യാലയത്തിലെ അധ്യാപകര്‍ രണ്ടു പക്ഷത്താണെന്ന് സംസാരവുമുണ്ട്. ഇതിനു മുമ്പും ഇരുവിഭാഗം അധ്യാപകര്‍ തമ്മില്‍ പ്രശനങ്ങള്‍ ഉണ്ടായിട്ടുണ്ട്.
ഇതിന്റെ തുടര്‍ച്ചയാണോ പുതിയ സംഭവം എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. എസ്എസ്എല്‍സി പരീക്ഷ ഉള്‍പ്പെടെയുള്ള ചോദ്യപേപ്പര്‍ സൂക്ഷിക്കേണ്ടതും ഇവിടെയാണ്. സംഭവത്തില്‍ പോലിസില്‍ പരാതിപ്പെടാന്‍ വൈമനസ്യം കാണിച്ചതിലും സംശയം ഉയര്‍ന്നിട്ടുണ്ട്.
വൈകീട്ട് അഞ്ചരയോടെയാണ് സ്‌ക്കൂള്‍ പ്രിന്‍സിപ്പള്‍ ഉള്‍പ്പെടുന്ന സംഘം കൊല്ലങ്കോട് പോലിസില്‍ പരാതി നല്‍കിയത്. പോലിസെത്തി മുറികള്‍ സീല്‍ ചെയ്തു. സംഭവത്തിന് കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്ന് പോലിസ് പറഞ്ഞു.

RELATED STORIES

Share it
Top