ബിഎസ്എന്‍എല്‍ ഉപഭോക്താക്കളെ സൈ്വരം കെടുത്തുന്നു

തൃക്കരിപ്പൂര്‍: ജില്ലയുടെ ചില ഭാഗങ്ങളില്‍ ബിഎസ്എന്‍എല്‍ ഫോണുകള്‍ തടസ്സപ്പെടുന്നതും റെയ്ഞ്ച് ലഭിക്കാത്തതും ഉപഭോക്താക്കള്‍ക്കു ദുരിതമാകുന്നു. നഗര പരിസരങ്ങൡ പോലും റെയ്ഞ്ച് കിട്ടുന്നില്ല. അതേസമയം ഇടയ്ക്കിടെ മാറ്റിക്കൊണ്ടിരിക്കുന്ന ചാര്‍ജിങ് പ്ലാന്‍ പദ്ധതികള്‍ ഉപഭോക്താക്കളെ വെട്ടിലാക്കുന്നതായും പരാതിയുണ്ട്്. കഴിഞ്ഞ അഞ്ചു ദിവസത്തിനകം ചെറുവത്തൂര്‍ ഭാഗങ്ങൡ മൂന്നു തവണയാണ് ബിഎസ്എന്‍എല്‍ ഫോണ്‍ വിളി തടസ്സപ്പെട്ടത്. ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ വൈകിട്ട് ആറുവരേ ആര്‍ക്കും ബിഎസ്എല്‍എന്‍ ബന്ധമില്ലായിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ രണ്ടു തവണയും ഇത്തരത്തില്‍ തടസ്സമുണ്ടായതായി ഉപഭോക്താക്കള്‍ പറയുന്നു. തളിപ്പറമ്പില്‍ ഒപ്്റ്റിക്കല്‍ കേബിളിന്റെ പ്രശ്‌നങ്ങളാണ് തടസ്സപ്പെടാന്‍ കാരണമെന്നാണ് അധികൃതര്‍ വിശദീകരണം. എന്നാല്‍ ബിഎസ്എന്‍എല്‍ ടവറുകള്‍ ജിയോ നെറ്റ് വര്‍ക്കിന് കൂടി ഉപയോഗിക്കുന്നതാണ് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്കിടയാക്കിയതെന്നും പറയുന്നു. ജിയോ നെറ്റ് വര്‍ക്കിനായി ടവറിനു മുകളിലും കേബിളുമായി ബന്ധപ്പെട്ടും പ്രത്യേകം അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ ബിഎസ്എന്‍എല്‍ നെറ്റ് വര്‍ക്കിനെ ബാധിക്കുന്നു. ചില സ്ഥലങ്ങൡ അറ്റക്കുറ്റപണി നടത്തുമ്പോള്‍ കേബിളുകള്‍ മുറിഞ്ഞുപോകുന്നതും പതിവാകുന്നു.അതേസമയം പ്രശ്‌നങ്ങള്‍ അറിയിക്കാന്‍ വിളിച്ചാല്‍ അധികൃതര്‍ ശ്രദ്ധിക്കുകയോ, ഉടന്‍ പരിഹരിക്കുകയോ ചെയ്യുന്നില്ല. പലപ്പോഴും കസ്റ്റമര്‍ കെയറില്‍ ഫോണ്‍ എടുക്കാറില്ല. എടുത്താല്‍തന്നെ വ്യക്തമായ മറുപടി ലഭിക്കുന്നില്ല. അതിനാല്‍ പലരും ബിഎസ്എന്‍എല്‍ റീചാര്‍ജിങ് ഏജന്റുമാര്‍ മുഖാന്തിരം കണ്ണൂര്‍ ദക്ഷിണമേഖലാ മാനേജറെ നേരിട്ടു വിളിച്ചറിയിച്ചാണ് പരിഹരിക്കുന്നത്. അവധി ദിവസങ്ങളില്‍ നാഥനില്ലാ അവസ്ഥയാണെന്നും പറയുന്നു. ഗ്രാമീണ മേഖലകളിലാണ് ഇപ്പോള്‍ കൂടുതലായും ബിഎസ്എന്‍എല്‍ ലാന്റ്, മൊബൈല്‍ ഫോണുകള്‍ ഉപയോഗിച്ചുവരുന്നത്. എന്നാല്‍ ഇവിടങ്ങളില്‍ നെറ്റ് വര്‍ക്ക് കിട്ടാത്തത് നിത്യപരാതിയാണ്. ജില്ലയില്‍ നീലേശ്വരം, ചെറുവത്തൂര്‍ എസ്‌ചേഞ്ചിന്റെ പരിധിയിലാണ് കൂടുല്‍ ഉപഭോക്താക്കളുള്ളത്. നഗരങ്ങളിലുള്ളവര്‍ മറ്റു സ്വകാര്യ കമ്പനികളുടെ ഫോണുകളാണ് ഉപയോഗിക്കുന്നത്. നെറ്റ് വര്‍ക്ക് സ്പീഡ് തന്നെയാണ് പ്രശ്‌നം. ബിഎസ്എന്‍എല്‍ ജീവനക്കാരില്‍ പലരും ജിയോ കമ്പനിയുടെ ഫോണ്‍ ഉപഭോക്താക്കളുമാണ്. ബിഎസ്എന്‍എല്ലിന്റെ പുതിയ ചാര്‍ജിങ് പ്ലാന്‍ പദ്ധതികളാണ് ആളുടെ വെട്ടിലാക്കുന്ന മറ്റൊരു പൊല്ലാപ്പ്. ഇടയില്‍ പ്ലാന്‍ വെട്ടിച്ചുരുക്കുന്നതോടെ നേരത്തെ എടുത്തവരുടെ പ്ലാനും നഷ്ടപ്പെടുന്നതായി പരാതിയുണ്ട്. ഇത് അറിയിക്കാന്‍ കസ്റ്റമര്‍ കെയര്‍ നമ്പറില്‍ വിളിച്ചാല്‍ നിരവധി നൂലാമാലകളിലൂടെ വട്ടംകറക്കി കൃത്യമായ ഉത്തരം ലഭിക്കാതെ പോകുന്നു. വിശ്വാസ്യതയുടെ പേരില്‍ സര്‍ക്കാര്‍ സ്ഥാപനമെന്ന നിലയില്‍ ബിഎസ്എന്‍എല്‍ കണക്ഷന്‍ എടുത്തവരാണ് ഇത്തരത്തില്‍ സൈ്വരം കെടുന്നത്.

RELATED STORIES

Share it
Top