ബിഎംഎസ്്് പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്‌

നാദാപുരം: ബി എം എസ്് വളയം മേഖല പ്രസിഡന്റിന്റെ വീടിനു നേരെ ബോംബേറ്.വളയം ചെക്കോറ്റ ക്ഷേത്ര പരിസരത്തെ കാവേരി ബാലകൃഷ്ണന്റെ മകന്‍ വിപിന്റെ വീടിന് നേര്‍ക്കാണ് തിങ്കളാഴ്ച രാത്രി ഒമ്പത്് മണിയോടെ ബോംബേറുണ്ടായത്.സംഭവം നടക്കുമ്പോള്‍ ബാലകൃഷ്ണനും മകനും വീട്ടിലുണ്ടായിരുന്നു.
ഇവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.ബാലക്യഷ്ണന്റെ  വീടിന്റെ മുന്‍വശത്തെ പാരപ്പറ്റിലാണ് ബോംബ് പതിച്ചത്. തുടര്‍ന്ന് ബോംബ് ഉഗ്രസ്‌ഫോടനത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു.സ്‌ഫോടനത്തില്‍ വീടിന്റ പാരപ്പറ്റും ഓടും തകര്‍ന്നു. പോര്‍ച്ചില്‍ നിര്‍ത്തിയിട്ട ബാലകൃഷ്ണന്റെ മകന്‍ വിപിന്റെ ഉടമസ്ഥതയിലുള്ള കെ എല്‍ 18 ആര്‍ 3878 നമ്പര്‍ വാഗണര്‍ കാറിന്റെ പിന്‍വശത്തെ ചില്ലും തകര്‍ന്നിട്ടുണ്ട്.
വീടിന്റെ മുന്‍ ഭാഗത്തെ റോഡില്‍ ബൈക്കിലെത്തിയ സംഘമാണ് ബോംബെറിഞ്ഞതെന്ന് വീട്ടുകാര്‍ പോലിസിനോട് പറഞ്ഞു.വളയം എസ്‌ഐ പി എല്‍ ബിനുലാലിന്റെ നേതൃത്വത്തില്‍ പോലിസ്്് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഈ വീടിന് നേരെ 2017 ജൂണ്‍ മാസത്തിലും ആക്രമണമുണ്ടായിരുന്നു.

RELATED STORIES

Share it
Top