ബിഎംഎസിനെതിരേ ശിവസേന

കോഴിക്കോട്: മോദി സര്‍ക്കാരിനെതിരേയും പണിമുടക്കില്‍ പങ്കുചേരാതിരുന്ന ബിഎംഎസിനെതിരേയും മുദ്രാവാക്യം വിളിച്ച് ശിവസേനാ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രകടനം നടത്തി. നോട്ട് നിരോധനവും ജിഎസ്ടിയും പെട്രോള്‍-ഡീസല്‍ വിലവര്‍ധനവുമായി ജനതയെ ഐസിയുവില്‍ എത്തിച്ച മോദി തൊഴില്‍ നിയമം വഴി തൊഴിലാളികളെ മോര്‍ച്ചറിയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണെന്ന് ശിവസേന.
എല്ലാ യുവാക്കള്‍ക്കും തൊഴില്‍ എന്ന വാഗ്ദാനവുമായി അധികാരത്തിലേറിയ ഇന്ത്യ കണ്ട എക്കാലത്തേയും ക്രൂരനായ പ്രധാനമന്ത്രി ഇപ്പോള്‍ ഉള്ള തൊഴില്‍ കൂടെ ഇല്ലാതാക്കുന്ന സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നും ഈ കരിനിയമത്തിനെതിരേയാണ് പ്രതിഷേധമെന്നും  ശിവസേനയുടെ തൊഴിലാളി സംഘടന ബികെഎസ്. റെയില്‍വേസ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചില്‍ ബികെ എസ് ജില്ലാ പ്രസിഡന്റ് ഷായിരാജ്, ജില്ലാ സെക്രട്ടറി ഷിബു ചെമളത്തൂര്‍ സംസാരിച്ചു.

RELATED STORIES

Share it
Top