ബിആര്‍ഡി കേസ്: ഡോ. കഫീല്‍ ഖാന്‍ ആശുപത്രിയില്‍

ഗോരഖ്പൂര്‍: ബിആര്‍ഡി ആശുപത്രിയില്‍ 63 കുട്ടികളുടെ മരണത്തിനിടയാക്കിയ സംഭവവുമായി ബന്ധപ്പെട്ട് ജയിലിലായ ഡോക്ടര്‍ കഫീ ല്‍ ഖാന്‍ ആശുപത്രിയി ല്‍. അദ്ദേഹത്തിന് ജയിലില്‍ ആവശ്യമായ മെഡിക്കല്‍ പരിരക്ഷ ലഭിക്കുന്നില്ലെന്ന ഭാര്യയുടെ ആരോപണത്തെ തുടര്‍ന്നാണ് കഫീല്‍ ഖാനെ മെഡിക്കല്‍ പരിശോധനക ള്‍ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ജില്ലാ ആശുപത്രിയിലെ ഹൃദ്രോഗവിഭാഗത്തിലാണു പരിശോധനക ള്‍ നടക്കുന്നത്. കഴിഞ്ഞ ആഗസ്തിലാണ് ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ ബിആര്‍ഡി ആശുപത്രിയില്‍ ഓക്‌സിജന്‍ വിതരണം നിലച്ചത് 63 കുട്ടികളുടെ മരണത്തിന് ഇടയാക്കിയത്.

RELATED STORIES

Share it
Top