ബാഹുബലി 2യുടെ വ്യാജ സിഡികളുമായി ഒരാള്‍ പിടിയില്‍പത്തനംതിട്ട: ബാഹുബലി 2 യുടെ വ്യാജ സിഡികളുമായി ഒരാള്‍ പിടിയില്‍. തമിഴ്‌നാട് മധുര സ്വദേശി ഇമാം അലിയാണ് പിടിയിലായത്. ബാഹുബലിയുടെ 127 സിഡികളടക്കം 244 വ്യാജ സിഡികളാണ് ഇയാളില്‍ നിന്ന് പിടികൂടിയത്. കൂടാതെ, 11000 രൂപയും ഇയാളില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. ബാഹുബലി 2യുടെ തിയേറ്റര്‍ പതിപ്പുകളാണ് പിടികൂടിയത്. മൊട്ടശിവ കെട്ട ശിവ, കടമ്പന്‍, പാണ്ടി തുടങ്ങിയ തമിഴ് സിനിമ സിനിമകളുടെയും ഇംഗ്ലീഷ് സിനിമ ഫാസ്റ്റ് ആന്റ് ഫ്യൂരിയസിന്റെയും പിടിച്ചെടുത്ത സിഡികളില്‍ ഉണ്ട്.പമ്പ സി ഐ വിദ്യാധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് വ്യാജ സിഡി വിറ്റ് വരികയായിരുന്ന ഇമാം അലിയെ പരിശോധനയക്കിടെ പിടികൂടിയത്. പമ്പയില്‍ എത്തുന്ന ടാക്‌സി െ്രെഡവര്‍മാര്‍ക്ക്  സിഡി വില്‍ക്കുകയായിരുന്നു എന്ന് പോലീസ് അറിയിച്ചു. പ്രതിയെ റാന്നി കോടതിയില്‍ ഹാജരാക്കും.

RELATED STORIES

Share it
Top