ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ട് ചളിക്കുളം: ലക്ഷങ്ങള്‍ വെള്ളത്തില്‍

തലശ്ശേരി: നാലുകോടി ചെലവില്‍ തലശ്ശേരി സ്റ്റേഡിയം പുനര്‍നിര്‍മിക്കുന്നതിന്റെ ഭാഗമായി പുതുക്കിപ്പണിത ബാസ്‌കറ്റ്‌ബോള്‍ കോര്‍ട്ടിന്റെ നിര്‍മാണത്തില്‍ അശാസ്ത്രീയത. 77 ലക്ഷം ചെലവില്‍ നിര്‍മിച്ച ബാസ്‌കറ്റ് ബോള്‍ കോര്‍ട്ട് ചളിക്കുളമായി. മുന്‍ പരിചയമോ കോര്‍ട്ടിന്റെ സാങ്കേതികവശങ്ങളെ കുറിച്ച് അന്വേഷിക്കുകയോ ചെയ്യാതെയാണ് പ്രവൃത്തി നടത്തുന്നതെന്ന ആരോപണം തുടക്കത്തിലേ ഉയര്‍ന്നിരുന്നു. ഇത് ശരിവയ്ക്കുന്നതായണ് കോ ര്‍ട്ടിന്റെ ഇപ്പോഴത്തെ അവസ്ഥ. ഇന്‍ഡോര്‍ സ്റ്റേഡിയം പണിയുമ്പോള്‍തന്നെ കടലും ബാസ്‌കറ്റ് ബോള്‍ കോര്‍ട്ടും തമ്മിലുള്ള അകലവും മഴക്കാലത്ത് വെള്ളം സ്റ്റേഡി യത്തിനകത്തേക്ക് ഒലിച്ചിറങ്ങുന്നത് തടയാനുള്ള മാര്‍ഗമോ നിര്‍മാണച്ചുമതല ഏറ്റെടുത്ത കരാറുകാര്‍ പരിഗണിച്ചിരുന്നില്ലെന്നു പരാതി ഉയര്‍ന്നിരുന്നു. തൊട്ടടുത്ത് മതില്‍ കെട്ടിയും പുല്ല് പിടിപ്പിച്ചും പുതുക്കിപ്പണിത സ്‌റ്റേഡിയം ഉദ്ഘാടനത്തിനു മുമ്പ് 10.5 ലക്ഷം രൂപ ചെലവഴിച്ച് കെട്ടി ഉയര്‍ത്തിയ മതിലിന് വെള്ളപെയിന്റ് അടിച്ചതും വിവാദമായിട്ടുണ്ട്.
സ്റ്റോഡിയം, വോളിബോള്‍ കോര്‍ട്ട് എന്നിവ പുതുക്കി പ്പണിയുണ ഘട്ടത്തില്‍ പൊതുകമ്മിറ്റി വേണമെന്ന കായിക പ്രേമികളുടെ ആവശ്യം മുഖവലിയ്‌ക്കെടുത്തിരുന്നില്ല. നിലവില്‍ നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ആകെ ഒരു കോടി രൂപയില്‍ താഴെ മാത്രമേ ചെലവ് വരികയുള്ളൂവെന്നാണ് കായിക പ്രേമികള്‍ പറയുന്നത്.

RELATED STORIES

Share it
Top