ബാഴ്‌സലോണ പുതിയ ജഴ്‌സി പ്രകാശനം ചെയ്തുമാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ ക്ലബ്ബായ ബാഴ്‌സലോണ തങ്ങളുടെ പുതിയ ജഴ്‌സി പ്രകാശനം ചെയ്തു. ആകാശ നീല നിറത്തിലുള്ള പുതിയ ജഴ്‌സി അണിഞ്ഞ് ബാഴ്‌സ താരങ്ങളായ ലയണല്‍ മെസ്സി, ജെറാഡ് പിക്വെ, ഇനിയസ്റ്റ, ലൂയിസ് സുവാരസ് എന്നിവര്‍ അണിഞ്ഞ് നില്‍ക്കുന്ന ചിത്രം ക്ലബ്ബിന്റെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.  ക്ലബ്ബിന്റെ ചരിത്രവും സംസ്‌കാരവും അടങ്ങുന്നതാണ് വിവിഡ് ബ്ലൂ കളറില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന പുതിയ ജഴ്‌സിയെന്ന് ബാഴ്‌സലോണയുടെ ഔദ്യോഗിക വൃത്തങ്ങള്‍ പറഞ്ഞു. ബാഴ്‌സലോണയുടെ പുതിയ സ്‌പോണ്‍സര്‍മാരായ ജപ്പാനിസ് കമ്പനി റാക്യൂതെന്നിന്റെ പേരും ജഴ്‌സിയില്‍ ഉള്‍പ്പെടുന്നു.

RELATED STORIES

Share it
Top