ബാഴ്‌സലോണ താരം സെര്‍ജിയോ റോബോട്ടോയ്ക്ക് വിലക്ക്


ബാഴ്‌സലോണ: എല്‍ ക്ലാസിക്കോ മല്‍സരത്തിനിടെ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ ബാഴ്‌സലോണ താരം സെര്‍ജിയോ റോബര്‍ട്ടോയ്ക്ക് നാല് മല്‍സരങ്ങളില്‍ വിലക്ക് ഏര്‍പ്പെടുത്തി. മല്‍സരത്തിനിടെ റയല്‍ മാഡ്രിഡ് താരം മാഴ്‌സലോയെ ഇടിച്ചിട്ടതിനെത്തുടര്‍ന്നാണ് റോബര്‍ട്ടോയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്. ഇതോടെ ഈ സീസണില്‍ ബാഴ്‌സലോണയ്‌ക്കൊപ്പം റോബര്‍ട്ടോയ്ക്ക് കളിക്കാനാവില്ല. ഇനി മൂന്ന് മല്‍സരങ്ങളാണ് സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് അവശേഷിക്കുന്നത്. അടുത്ത സീസണിന്റെ ആദ്യ നടക്കുന്ന സ്പാനിഷ് സൂപ്പര്‍ കപ്പിന്റെ ആദ്യ പാദ മല്‍സരവും താരത്തിന് നഷ്ടമാവും.

RELATED STORIES

Share it
Top