ബാഴ്‌സലോണ ടെന്നിസ് ചാംപ്യന്‍ഷിപ്പ് കിരീടം റാഫേല്‍ നദാലിന്ബാഴ്‌സലോണ: കളിമണ്‍കോര്‍ട്ടിലെ രാജാവിന് പതിവു തെറ്റിയില്ല. പ്രീക്വാര്‍ട്ടറില്‍ ടൂര്‍ണമെന്റിലെ 10ാം സീഡ്  ആല്‍ബര്‍ട്ട് റാമോസിനെയും ക്വാര്‍ട്ടറില്‍ മൂന്നാം സീഡ് ഡൊമിനിക് തീമിനെയും സെമിയില്‍ അഞ്ചാം സീഡ് കരീന ബുസ്തയെയും അട്ടിമറിച്ച് ഫൈനലിലെത്തിയ ഗ്രീസിന്റെ 19കാരനായ സ്റ്റെഫാനോസ് സിറ്റ്‌സിപാസിന് പക്ഷേ, നദാലിന്റെ മുന്നില്‍ മുട്ടുമടക്കേണ്ടി വന്നു. തികച്ചും അനായാസമായാണ് നിലവിലെ ലോക ഒന്നാം നമ്പര്‍ താരം റാഫേല്‍ നദാല്‍ 63ാം റാങ്കുകാരനെ കീഴ്‌പ്പെടുത്തിയത്. സ്‌കോര്‍ 6-2,6-1.ഇതോടെ ടെന്നിസില്‍ 401 ജയങ്ങള്‍ അക്കൗണ്ടിലാക്കി മുന്നേറുകയാണ് നദാല്‍. ലോകത്ത് മൂന്ന് താരങ്ങളാണ് 400ന് മുകളില്‍ വിജയങ്ങള്‍ സ്വന്തമാക്കിയിട്ടുള്ളത്. ഫൈനല്‍ ജയത്തോടെ തുടര്‍ച്ചായി 46 സെറ്റുകളിലാണ് നദാല്‍ പരാജയമറിയാതെ മുന്നേറുന്നത്.

RELATED STORIES

Share it
Top