ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ട്

ബാഴ്‌സലോണ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് സമനിലപ്പൂട്ട്. എസ്പാന്യോള്‍ 1-1 സമനിലയില്‍ ബാഴ്‌സയെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഇരു കൂട്ടരും അക്കൗണ്ട് തുറന്നത്. സ്വന്തം തട്ടകത്തിന്റെ ആധിപത്യം മുതലെടുത്ത് 66ാം മിനിറ്റില്‍ മൊറീനോയിലൂടെ എസ്പാന്യോളാണ് ആദ്യം അക്കൗണ്ട് തുറന്നത്. ഗാര്‍ഷ്യയുടെ അസിസ്റ്റിലായിരുന്നു മൊറീനോയുടെ ഗോള്‍ നേട്ടം. പിന്നീടുള്ള സമയത്ത് സമനിലക്കായി കിണഞ്ഞ് പരിശ്രമിച്ച ബാഴ്‌സയുടെ മുന്നേറ്റം 82ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. ലയണല്‍ മെസ്സിയുടെ അസിസ്റ്റിനെ പിക്വെ കൃത്യമായി വലയിലെത്തിക്കുകയായിരുന്നു. പിന്നീട് ഇരുകൂട്ടരും ഗോളടിക്കാതിരുന്നതോടെ 1-1 സമനിലകൊണ്ട് ടീമുകള്‍ കളം വിടുകയായിരുന്നു. സമനിലയോടെ 58 പോയിന്റുള്ള ബാഴ്‌സലോണ രണ്ടാം സ്ഥാനക്കാരായ അത്‌ലറ്റികോ മാഡ്രിനേക്കാള്‍ 12 പോയിന്റ് വ്യത്യാസത്തില്‍ ഒന്നാം സ്ഥാനത്താണുള്ളത്. എസ്പാന്യോള്‍ 15ാം സ്ഥാനത്തും.

RELATED STORIES

Share it
Top