ബാഴ്‌സയ്ക്ക് ഗെറ്റാഫെയുടെ സമനിലപ്പൂട്ട്ബാഴ്‌സലോണ: ലാലിഗ സീസസണില്‍ മികച്ച ഫോമില്‍ തുടരുന്ന സൂപ്പര്‍ ക്ലബ് ബാഴ്‌സലോണയ്ക്ക് സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ ഗോള്‍രഹിത സമനില വഴങ്ങി കളം വിടേണ്ടി വന്നു. ദുര്‍ബലരായ ഗെറ്റാഫെയ്ക്ക് മുന്നിലാണ് ബാഴ്‌സലോണ പോരാട്ടവീര്യം മറന്നുപോയത്. സൂപ്പര്‍ താരങ്ങളായ സുവാരസിനെയും മെസ്സിയെയും അല്‍കാസര്‍ പാകോയെയും മുന്നില്‍ നിര്‍ത്തി കോച്ച് ഏണസ്റ്റോ വാല്‍വെര്‍ഡെ ബാഴ്‌സയെ 4-3-3 എന്ന ശൈലിയില്‍ കളത്തിലിറക്കിയപ്പോള്‍ ഗെറ്റാഫെ 4-3-3 എന്ന ശൈലിയിലാണ് ബൂട്ടണിഞ്ഞത്. 79ശതമാനവും പന്ത് തങ്ങളുടെ കാലുകളില്‍ നിര്‍ത്തി കളി മെനഞ്ഞ ബാഴ്‌സ 12 ഗോള്‍ ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതില്‍ ആറെണ്ണം ലക്ഷ്യത്തിലേക്ക് പാഞ്ഞു. എങ്കിലും ആറും തടുത്തിട്ട ഗെറ്റാഫെയുടെ സ്പാനിഷ് ഗോള്‍കീപ്പര്‍ ഗുവായിറ്റയാണ് ബാഴ്‌സയ്ക്ക് ജയം നിഷേധിച്ചത.് കളി തുടങ്ങി ആദ്യ മിനിറ്റില്‍ തന്നെ ബാഴ്‌സ താരങ്ങള്‍ ഗെറ്റാഫെ ഗോള്‍ പോസ്റ്റിലേക്ക് ആര്‍ത്തിരമ്പുന്ന കാഴ്ചയ്ക്കാണ് സ്റ്റേഡിയം സാക്ഷ്യം വഹിച്ചത.് സുവാരസും റോബര്‍ട്ടോയും മെസ്സിയുമൊക്കെ ഇതിന് ചുക്കാന്‍ പിടിച്ചു.  എങ്കിലും ആദ്യ പകുതിയില്‍ ഇരുടീമുകള്‍ക്കും ഗോള്‍€വലകുലുക്കാന്‍ കഴിഞ്ഞില്ല. 45ാം മിനിറ്റില്‍ ലൂയിസ് സുവാരസ് ബാഴ്‌സയ്ക്ക് വേണ്ടി ഗോള്‍ കണ്ടെത്തിയെങ്കിലും ഓഫ് സൈഡ് കാരണം റഫറി ഗോള്‍ നിഷേധിച്ചു. 58ാം മിനിറ്റില്‍ ഫിലിപ് കോട്ടിഞ്ഞോ ബാഴ്‌സയ്ക്ക് വേണ്ടി ഗെറ്റാഫെ വലയിലേക്ക് ഷോട്ട് ഉതിര്‍ത്തെങ്കിലും ഗുവായിറ്റ മികച്ച സേവിലൂടെ പന്ത് തട്ടിയകറ്റി. രണ്ടാം പകുതിയിലും ബാഴ്‌സയ്ക്ക് ഗോള്‍  കണ്ടെത്താനാവാത്തതോടെ 62ാം മിനിറ്റില്‍ കോട്ടീഞ്ഞോയെയും 63ാം മിനിറ്റില്‍ അല്‍കാസര്‍ പാകോയെയും തിരികെവിളിച്ച് യഥാക്രമം ആന്ദ്രേ ഇനിയേസ്റ്റയെയും ഡെംബെലെയും ഇറക്കി കോച്ച് ഏണസ്റ്റോ വാല്‍വെര്‍ഡെ തന്ത്രം മെനഞ്ഞെങ്കിലും ഫലമുണ്ടായില്ല. ഗെറ്റാഫെയോട് സമനില പാലിച്ചെങ്കിലും ബാഴ്‌സ സ്പാനിഷ് ലാലിഗയിലെ പോയിന്റ് പട്ടികയില്‍ 59 പോയിന്റുമായി ഒന്നാം സ്ഥാനത്ത് തുടരുന്നു. 52 പോയിന്റോടെ അത്‌ലറ്റികോ മാഡ്രിഡ് രണ്ടാം സ്ഥാനത്തുണ്ട്. 30 പോയിന്റുമായി ഗെറ്റാഫെ 10ാം സ്ഥാനത്താണ്.

RELATED STORIES

Share it
Top