ബാഴ്സലോണ താരങ്ങളെ വില്‍ക്കുന്നുമാഡ്രിഡ്: ചാംപ്യന്‍സ് ലീഗില്‍ നിന്ന് പുറത്തായതിനു പിന്നാലെ ലാ ലിഗ കിരീടവും കൈവിട്ട സ്പാനിഷ് വമ്പന്മാരായ ബാഴ്‌സലോണ ക്ലബ്ബ് അഴിച്ചുപണിയുന്നു. ഇതിന്റെ ഭാഗമായി പ്രധന താരങ്ങളെ വരെ വില്‍ക്കാനൊരുങ്ങുകയാണ് ക്ലബ്ബ്. ആര്‍ദ്ര തുറാന്‍, യാവിയര്‍ മസ്‌കെരാനോ, ആന്ദ്രെ ഗോമസ്, ജെറമി മാത്യൂ എന്നിവരെയാണ്  ബാഴ്‌സലോണ ട്രാന്‍സ്ഫര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേനല്‍ക്കാല ട്രാന്‍സ്ഫര്‍ വിന്‍ഡോയില്‍ തന്നെ താരങ്ങളെ വില്‍ക്കാന്‍ ക്ലബ്ബ് മാനേജ്‌മെന്റ് തയ്യാറെടുക്കുന്നതായി സ്പാനിഷ് മാധ്യമങ്ങളാണ് റിപോര്‍ട്ട് ചെയ്തത്. ഈ സീസണ്‍ അവസാനത്തോടെ ക്ലബ്ബ് വിടുമെന്ന് പ്രഖ്യാപിച്ച പരിശീലകന്‍ ലൂയിസ് എന്റിക്വെ കൂടി പടിയിറങ്ങുന്നതോടെ പുതിയ പരിശീലകന് കീഴില്‍ ടീമിന് പുതിയ മുഖം നല്‍കാനാകും ബാഴ്‌സയുടെ ശ്രമം. ട്രാന്‍സ്ഫര്‍ പട്ടികയിലുള്ള താരങ്ങളെല്ലാം ഈ സീസണില്‍ മോശം പ്രകടനമാണ് പുറത്തെടുത്തത്. ഇവര്‍ക്ക് പകരം യുവതാരങ്ങളെ പാളയത്തിലെത്തിക്കാനാണ് ബാഴ്‌സ ശ്രമിക്കുന്നത്.

RELATED STORIES

Share it
Top