ബാല പീഡനം: തെറ്റു പറ്റിയെന്ന് മാര്‍പാപ്പ

വത്തിക്കാന്‍ സിറ്റി: ചിലിയിലെ ബാലലൈംഗിക പീഡനക്കേസുമായി ബന്ധപ്പെട്ട മുന്‍ പ്രസ്താവനയില്‍ തനിക്കു തെറ്റുപറ്റിയതായി ഫ്രാന്‍സിസ് മാര്‍പാപ്പ. പീഡന ആരോപണവിധേയനായ വൈദികനെ പ്രതിരോധിച്ച ചിലി ബിഷപ്പിനെ അനുകൂലിച്ചായിരുന്നു പ്രസ്താവന. തെറ്റിദ്ധാരണയെത്തുടര്‍ന്നായിരുന്നു വൈദികനെ പിന്തുണച്ച്് പ്രസ്താവന നടത്തിയതെന്നു മാര്‍പാപ്പ വ്യക്തമാക്കി. ക്ഷമാപണം നടത്താനായി പീഡനത്തിനിരയായവരെ അദ്ദേഹം വത്തിക്കാനിലേക്കു ക്ഷണിച്ചു. ഇതോടൊപ്പം ചിലിയിലെ ബിഷപ്പുമാരുടെ അടിയന്തരയോഗവും മാര്‍പാപ്പ വിളിച്ചുചേര്‍ത്തിട്ടുണ്ട്. നടപടി അസാധാരണമെന്നാണു വിലയിരുത്തുന്നത്.

RELATED STORIES

Share it
Top