ബാല ഗംഗാധര തിലകന്‍ ഭീകരവാദത്തിന്റെ പിതാവ്: രാജസ്ഥാനിലെ പാഠപുസ്തകം

ജയ്പുര്‍: സ്വാതന്ത്ര്യ സമര സേനാനി ബാല ഗംഗാധര തിലകനെ ഭീകരവാദത്തിന്റെ പിതാവാക്കി രാജസ്ഥാനിലെ സ്‌കൂള്‍ പാഠപുസ്തകം.  എട്ടാം തരം സാമൂഹ്യപാഠ പുസ്തകത്തിലാണ് തിലകനെ 'ഫാദര്‍ ഓഫ് ടെററിസം' എന്ന വിശേഷിപ്പിച്ചിരിക്കുന്നത്. രാജസ്ഥാന്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷനുമായി സഹകരിക്കുന്ന സ്വകാര്യ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളാണ് ഈ പുസ്തകം ഉപയോഗിക്കുന്നത്.പുസ്തകത്തില്‍ 22ാം പാഠത്തില്‍ 267ാം പേജിലാണ് ഇങ്ങനെയുള്ളത്. തിലകനെ ഭീകരവാദത്തിന്റെ പിതാവെന്ന് വിശേഷിപ്പിച്ചത് ഏറെ അപലപനീയമാണെന്ന് സ്വകാര്യ സ്‌കൂള്‍ അസോസിയേഷന്‍ ഡയറക്ടര്‍ കൈലാഷ് ശര്‍മ്മ പറഞ്ഞു.

RELATED STORIES

Share it
Top