ബാലികാ പീഡനം: 17 പേര്‍ അറസ്റ്റില്‍

ചെന്നൈ: ബാലികയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 17 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവരില്‍ മിക്കവരും സുരക്ഷാ ജീവനക്കാരും തൊഴിലാളികളുമാണ്. 11കാരിയാണ് അപാര്‍ട്ട്‌മെന്റ് സമുച്ചയത്തില്‍ പീഡിപ്പിക്കപ്പെട്ടത്. കുട്ടിയുടെ പിതാവിന്റെ പരാതിയെ തുടര്‍ന്നാണ് പോലിസ് കേസെടുത്ത് പ്രതികളെ അറസ്റ്റ് ചെയ്തത്. എല്ലാ പ്രതികളെയും കുട്ടി തിരിച്ചറിഞ്ഞു. പ്രതികളെ കോടതി ഈ മാസം 31 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു. കേസില്‍ അന്വേഷണം നടക്കുകയാണെന്നും സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലിസ് അറിയിച്ചു.
അതേസമയം കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവന്ന പ്രതികളില്‍ ചിലരെ ഒരുകൂട്ടം അഭിഭാഷകര്‍ കൈയേറ്റം ചെയ്തു. പ്രതികള്‍ക്ക് മര്‍ദനമേല്‍ക്കുമ്പോള്‍ വനിതാ പോലിസുകാര്‍ തടഞ്ഞില്ല. മര്‍ദനത്തിന്റെ വീഡിയോ ദ്യശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. പ്രതികള്‍ക്കു വേണ്ടി അഭിഭാഷകര്‍ ഹാജരാവില്ലെന്നു മദ്രാസ് ഹൈക്കോടതി അഭിഭാഷക സംഘടന തീരുമാനിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top