ബാലികയ്ക്ക് പീഡനം; 58കാരന് 10 വര്‍ഷം തടവ്

തലശ്ശേരി: മൊബൈല്‍ ഫോണില്‍ അശ്ലീല ചിത്രങ്ങള്‍ കാണിച്ച് ആറു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 58കാരന് 10 വര്‍ഷം കഠിന തടവും കാല്‍ലക്ഷം പിഴയും ശിക്ഷ. കണ്ണാടിപ്പറമ്പില്‍ താമസിച്ചിരുന്ന മയ്യില്‍ കുറ്റിയാട്ടൂരിലെ പുതുശ്ശേരി മുക്കില്‍ അശോകനെ (58) ആണ് തലശ്ശേരി ഒന്നാം അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി ശിക്ഷിച്ചത്.
2017 ഏപ്രില്‍ 11നാണ് കേസിനാസ്പദമായ സംഭവം. കണ്ണൂര്‍ ഫസ്റ്റ്ക്ലാസ് മജിസ്‌ട്രേറ്റ് എം സി ആന്റണി, മയ്യില്‍ എസ്‌ഐ പി ബാബുമോന്‍ തുടങ്ങിയവരെ സാക്ഷികളായി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി ബീന കാളിയത്ത് ഹാജരായി.

RELATED STORIES

Share it
Top