ബാലികയ്ക്കുനേരെ അതിക്രമം: യുവാവ് പിടിയില്‍

മുക്കം: 7 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് പിടിയില്‍. കാരശ്ശേരി കറുത്തപറമ്പ് കൂവപറമ്പത്ത് സുനില്‍കുമാര്‍ (27) ആണ് പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. കഴിഞ്ഞ 31നാണ് കേസിനാസ്പദമായ സംഭവം.വൈകിട്ട് നാല് മണിയോടെ
കുട്ടിയുടെ വീട്ടിലെത്തിയ പ്രതി ലൈംഗിക ചേഷ്ടകള്‍ കാണിക്കുകയും,കുട്ടിയെ പീഡിപ്പിക്കുകയും ചെയ്‌തെന്നാണ് പരാതി. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് മുക്കം പോലീസ് സുനില്‍കുമാറിനെ പിടികൂടിയത്.

RELATED STORIES

Share it
Top