ബാലികയെ വെട്ടിപ്പരിക്കേല്‍പിച്ച കേസില്‍ പ്രതി അറസ്റ്റില്‍

മഞ്ചേരി: നാടോടി കുടുംബത്തിലെ ഒമ്പതുമാസം പ്രായമായ പെണ്‍കുഞ്ഞിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ പ്രതിയെ പോലിസ് അറസ്റ്റ് ചെയ്തു. മേലാക്കം വലിയ പീടിയക്കല്‍ അയൂബ്(30) ആണ് അറസ്റ്റിലായത്.
കൊലപാതക ശ്രമത്തിനും കഞ്ചാവുകേസുകളിലും നിരവധി മോഷണ കേസുകളിലും അയൂബിനെതിരെ മഞ്ചേരി സ്‌റ്റേഷനിലും കോഴിക്കോട് സ്‌റ്റേഷനിലും  കേസുണ്ട്. കെച്ചേരിപ്പടി ബസ് സ്റ്റാന്റ് പരിസരത്ത് താമസിച്ചുവരുന്ന താരമശ്ശേരി സ്വദേശിയായ മുരുകേശന്റേയും അരീക്കോട് സ്വദേശി കന്യാകുമാരിയുടേയും ഒമ്പതുമാസം പ്രായമായ പെണ്‍കുഞ്ഞിനെ മദ്യലഹരിയിലെത്തിയാണിയാള്‍ കത്തി വീശി മുറിവേല്‍പിച്ചത്. അതേസമയം, പരിക്കേറ്റ കുട്ടിയെ ഏറ്റെടുക്കാന്‍ ചൈല്‍ഡ് പ്രോട്ടക്ഷന്‍ യൂനിറ്റിനായില്ല. നാടോടി സംഘം സംഭവശേഷം മഞ്ചേരിയില്‍ നിന്നു പോയതായാണ് വിവരം. ഇവരെ കണ്ടെത്താന്‍ ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top