ബാലികയെ മാനഭംഗപ്പെടുത്തിയ തൈക്വാണ്‍ഡോ പരിശീലകന്‍ അറസ്റ്റില്‍

മൊറീന (മധ്യപ്രദേശ്): പ്രായപൂര്‍ത്തിയാവാത്ത കളിക്കാരിയെ മാനഭംഗപ്പെടുത്തിയ തൈക്വാണ്‍ഡോ പരിശീലകനെ പോലിസ് അറസ്റ്റ് ചെയ്തു. മനോജ് ശിവഹാരെ (35) ആണ് അറസ്റ്റിലായത്. പൂനെയിലെ ഹോട്ടലില്‍ വച്ചാണ് ഒക്ടോബര്‍ 18ന് ബാലിക മാനഭംഗത്തിനിരയായത്. 15കാരിയായ പെണ്‍കുട്ടിയും പരിശീലകനും പൂനെയില്‍ നടക്കുന്ന ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനാണ് ഹോട്ടലില്‍ താമസിച്ചിരുന്നത്. തൈക്വാണ്‍ഡോ ടീമിലെ അംഗമായിരുന്നു ബാലിക. ദേശീയതല കളിക്കാരനായ ശിവഹാരെ മൊറീനയില്‍ തൈക്വാണ്‍ഡോ പരിശീലന കേന്ദ്രം നടത്തുന്നുണ്ട്.
ശിവഹാരെ പെണ്‍കുട്ടി താമസിച്ച ഹോട്ടല്‍മുറിയില്‍ പ്രവേശിച്ച് മാനഭംഗത്തിനിരയാക്കി എന്നാണു പരാതി.

RELATED STORIES

Share it
Top