ബാലികയെ ബലാല്‍സംഗം ചെയ്ത ആളെ തല്ലിക്കൊന്നു

ഗാസിയാബാദ്: എട്ടു വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത അയല്‍വാസിയെ നാട്ടുകാരും ബന്ധുക്കളും തല്ലിക്കൊന്നു. ജിതേന്ദ്ര എന്ന ആളാണ് കൊല്ലപ്പെട്ടത്. മത ചടങ്ങില്‍ പങ്കെടുക്കാന്‍ ഇയാള്‍ പെണ്‍കുട്ടിയെ കൊണ്ടുപോയിരുന്നു. തിരിച്ചുവരുന്ന വഴി കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം പുറത്തുപറഞ്ഞാല്‍ ഭവിഷ്യത്ത് ഗുരുതരമായിരിക്കുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.
എന്നാല്‍ പെണ്‍കുട്ടി വിവരം വീട്ടുകാരെ അറിയിച്ചു. തുടര്‍ന്ന് വീട്ടുകാരും നാട്ടുകാരും ജിതേന്ദ്രയെ മരത്തില്‍ കെട്ടിയിട്ട് മര്‍ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവവുമായി ബന്ധപ്പെട്ട് നാലുപേര്‍ക്കെതിരേ പോലിസ് കേസെടുത്തു.

RELATED STORIES

Share it
Top