ബാലികയെ ചുംബിച്ച ഗായകനെതിരേ പരാതി

മുംബൈ: റിയാലിറ്റി ടിവി ഷോ മല്‍സരാര്‍ഥിയായ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ചുംബിച്ചതിന് ഗായകന്‍ പാപ്പോനെതിരേ പരാതി. എന്നാല്‍ വാല്‍സല്യത്തിന്റെ നിമിഷമായിരുന്നു ഗായകന്‍ ഇത്തരത്തില്‍ പെരുമാറിയതെന്നാണ് ബാലികയുടെ പിതാവ് പറഞ്ഞത്.പാപ്പോന്‍ തന്റെ മകള്‍ക്ക് പിതാവിന് തുല്യനാണെന്നും അദ്ദേഹം പറഞ്ഞു. വോയ്‌സ് ഇന്ത്യ കിഡ്‌സ് എന്ന റിയാലിറ്റി ടിവി ഷോയിലെ മല്‍സരാര്‍ഥികളുമൊത്ത് ഗായകന്‍ ഹോളി ആഘോഷിക്കുന്നതും പെണ്‍കുട്ടിയുടെ മുഖത്ത് അദ്ദേഹം ചുംബിക്കുന്നതും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വോയ്‌സ് ഇന്ത്യ കിഡ്‌സ് ഷോയുടെ വിധികര്‍ത്താക്കളില്‍ ഒരാളാണ് പാപ്പോന്‍. ഗായകനെതിരേ ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ പരാതി നല്‍കിയത് സുപ്രിംകോടതി അഭിഭാഷകയായ രൂണ ഭുയാന്‍ ആണ്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ പാപ്പോന്‍ തയ്യാറായില്ല.

RELATED STORIES

Share it
Top