ബാലികയെബലാല്‍സംഗം ചെയ്തുകൊന്നു

ബരിപാഡ: ഒഡീഷയിലെ മയൂര്‍ഭഞ്ച് ജില്ലയില്‍ പത്തുവയസ്സുകാരിയെ യുവാവ് ബലാല്‍സംഗം ചെയ്തുകൊന്നു. ഗുരുദബാസ ഗ്രാമത്തിലെ വനത്തില്‍ ഉപേക്ഷിച്ചനിലയിലാണ് ആദിവാസി ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. വൈകുന്നേരം കുട്ടി വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നു വീട്ടുകാര്‍ തിരച്ചില്‍ നടത്തിയിരുന്നു. കുട്ടിയെ മോട്ടോര്‍ സൈക്കിളില്‍ കയറ്റി ഉല്‍സവം നടക്കുന്ന തൊട്ടടുത്ത ഗ്രാമത്തിലേക്കു യുവാവ് കൊണ്ടുപോവുന്നത് ചിലര്‍ കണ്ടിരുന്നു. കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് യുവാവിനെ ഗ്രാമീണര്‍ മരത്തില്‍ കെട്ടിയിട്ടു മര്‍ദിച്ചു. തുടര്‍ന്ന് ഇയാള്‍ കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയെന്നു സമ്മതിച്ചു. യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മനുഷ്യക്കടത്ത്: മൂന്ന് ബംഗ്ലാദേശികള്‍ക്ക് 10 വര്‍ഷം തടവ് താനെ: മനുഷ്യക്കടത്ത് കേസില്‍ ബംഗ്ലാദേശികളായ ദമ്പതികളടക്കം മൂന്നുപേരെ ജില്ലാ കോടതി 10 വര്‍ഷത്തെ കഠിന തടവിനു ശിക്ഷിച്ചു. 2012ലാണ് ഇവര്‍ അറസ്റ്റിലായത്. അബ്ദുല്‍ എന്ന അഫ്‌സല്‍ ശെയ്ഖ് (48), ഭാര്യ ശവാലി അബ്ദുല്‍ ശെയ്ഖ് (36), ഭാര്യാ സഹോദരി നര്‍ഗിസ് അബ്ദുല്‍ ഹസ്സന്‍ (30) എന്നിവരാണു ശിക്ഷിക്കപ്പെട്ടത്. ഇവര്‍ 26000 രൂപ പിഴയും അടയ്ക്കണം. 2012ല്‍ താനെ പോലിസിലെ മനുഷ്യക്കടത്തുവിരുദ്ധ വിഭാഗം നടത്തിയ റെയ്ഡില്‍ അഞ്ചു പെണ്‍കുട്ടികളെ രക്ഷപ്പെടുത്തിയിരുന്നു. ഇതില്‍ രണ്ടുപേര്‍ക്ക് പ്രായപൂര്‍ത്തിയായിട്ടുണ്ടായിരുന്നില്ല. സ്ഥലത്തെ ഒരു ഹോട്ടലിലാണ്  പെണ്‍വാണിഭത്തിന്റെ ഇടപാടുകള്‍ നടന്നതെന്ന് അഭിഭാഷക—രായ വന്ദന ജാദവും രേഖാ ഹിവ്രാലെയും കോടതിയില്‍ പറഞ്ഞു. ഇടപാടുകാരന്‍ എന്ന വ്യാജേന പോലിസ് ഇവര്‍ക്കിടയിലേക്ക് ആളെ അയച്ചതോടു കൂടിയാണ് സംഘം പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് റെയ്ഡ് നടത്തി. പണം സമ്പാദിക്കാനായി പെണ്‍കുട്ടികളെ വ്യഭിചാരത്തിന് ഉപയോഗിക്കുന്നവരാണ് മൂവര്‍ സംഘമെന്നു പോലിസ് കണ്ടെത്തിയിരുന്നു.

RELATED STORIES

Share it
Top