ബാലികക്ക് മര്‍ദനം: അധ്യാപികയ്ക്ക് മുഖ്യമന്ത്രിയുടെ പിന്തുണ

തിരുവനന്തപുരം: രണ്ടാം ക്ലാസുകാരിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് പഴുപ്പിച്ച ചട്ടുകം ഉപയോഗിച്ച് മാരകമായി പൊള്ളലേല്‍പ്പിച്ച വിവരം പുറത്തറിയിച്ച സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപികയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. വിവരം പുറത്തറിയിച്ചതിനു പിന്നാലെ അധികൃതരില്‍ നിന്നു ശകാരം ഏറ്റുവാങ്ങിയ അധ്യാപിക കഴിഞ്ഞ ദിവസം രാജിവച്ചിരുന്നു. ഈ സാഹചര്യത്തിലാണ് അധ്യാപികയ്ക്ക് പിന്തുണയുമായി മുഖ്യമന്ത്രി രംഗത്തെത്തിയത്.തഴവ ഗവ. എവിജി എല്‍പിഎസില്‍ വെള്ളിയാഴ്ച ചേര്‍ന്ന സ്റ്റാഫ് മീറ്റിങിലാണ് താല്‍ക്കാലിക അധ്യാപികയായ രാജിയെ ശകാരിച്ചത്. അധ്യാപികയ്ക്ക് ജോലി നഷ്ടപ്പെട്ട കാര്യം  അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും കുട്ടിക്കു നേരെ നടന്ന ക്രൂരത പുറത്തെത്തിച്ചതിന് അവരെ അഭിനന്ദിക്കുകയായിരുന്നു ചെയ്യേണ്ടിയിരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

RELATED STORIES

Share it
Top