ബാലസുരക്ഷാ യാത്ര സമാപിച്ചു

കോഴിക്കോട്: ജില്ലയിലെ എല്ലാ പഞ്ചായത്തുകളും കേന്ദ്രീകരിച്ച് ചൈല്‍ഡ് ലൈനും ജില്ലാലീഗല്‍ സര്‍വീസസ് അതോറിറ്റിയും സംയുക്തമായി സംഘടിപ്പിച്ച ബാലസുരക്ഷാ യാത്ര ഒളവണ്ണ പഞ്ചായത്തില്‍ സമാപിച്ചു. സമാപന സമ്മേളനം പി ടി എ റഹീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. വിവിധ പഞ്ചായത്തുകളില്‍ നേരിട്ട് സന്ദര്‍ശനം നടത്തി ചൈല്‍ഡ് ലൈന്‍ സംഘടിപ്പിച്ച യാത്ര ജില്ലയെ ബാലസൗഹൃദമാക്കുന്നതിന് പ്രചോദനം നല്‍കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷതവഹിച്ചു. ചൈല്‍ഡ് ലൈന്‍ ഡയരക്ടര്‍ ഇ പി ഇമ്പിച്ചിക്കോയ, അഡീ. ജില്ലാ ജഡ്ജ് ആര്‍ എല്‍ ബൈജു, സബ് ജഡ്ജ് എം പി ജയരാജ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മനോജ്കുമാര്‍, ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണി, ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് മനോജ് പാറത്തൊടി, എ സുരേഷ്, ചൈല്‍ഡ് ലൈന്‍ സെന്റര്‍ കോ-ഓഡിനേറ്റര്‍ ഫെമിജാസ്, റെയില്‍വെ ചൈല്‍ഡ് ലൈന്‍ കോ-ഓഡിനേറ്റര്‍ ആകാശ് ഫ്രാന്‍സിസ്, ചൈല്‍ഡ് ലൈന്‍ ഡെ. ഡയരക്ടര്‍ ഡോ. എം അബ്ദുല്‍ ജബ്ബാര്‍, കൗണ്‍സിലര്‍ കുഞ്ഞോയി പുത്തൂര്‍ സംബന്ധിച്ചു.
കുട്ടികളുടെ അവകാശങ്ങളും ചൈല്‍ഡ് ലൈനും എന്ന വിഷയത്തില്‍ ചൈല്‍ഡ്‌ലൈന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ എം പി മുഹമ്മദലി ക്ലാസെടുത്തു. തുടര്‍ന്ന് തുമ്പയില്‍ എഎല്‍പി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ അവതരിപ്പിച്ച തുമ്പിപൂക്കള്‍ എന്ന നാടകം വേദിയില്‍ അരങ്ങേറി.കുട്ടികള്‍ക്കായി ഡോക്യുമെന്ററി പ്രദര്‍ശനവും ചിത്ര പ്രദര്‍ശനവും നടത്തി.
പഞ്ചായത്തിലെ കുടുംബശ്രീ, ബാലസഭ, കൗമാരക്ലബ്ബ്, അധ്യാപകര്‍, അങ്കണവാടി അധ്യാപകര്‍, ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ സമാപനസംഗമത്തില്‍ പങ്കെടുത്തു.

RELATED STORIES

Share it
Top