ബാലസാന്ത്വനം പദ്ധതി: മാനദണ്ഡങ്ങളില്‍ ഭേദഗതിയായി

തിരുവനന്തപുരം: അര്‍ബുദബാധിതരായ കുട്ടികളുടെ ചികില്‍സാ ചെലവുകള്‍ക്കായി രൂപംനല്‍കിയ ബാലസാന്ത്വനം പദ്ധതിയുടെ മാനദണ്ഡങ്ങളില്‍ ഭേദഗതികള്‍ വരുത്തി സര്‍ക്കാര്‍ ഉത്തരവായി. തിരുവനന്തപുരം റീജ്യനല്‍ കാന്‍സര്‍ സെന്ററിനു കീഴില്‍ ചികില്‍സയ്‌ക്കെത്തുന്ന കുട്ടികള്‍ക്കു പുറമെ, മലബാര്‍ കാന്‍സര്‍ സെന്റര്‍, വിവിധ ജനറല്‍ ആശുപത്രികള്‍, മെഡിക്കല്‍ കോളജുകള്‍, അംഗീകൃത സഹകരണ മെഡിക്കല്‍ കോളജുകള്‍ എന്നിവിടങ്ങളില്‍ ചികില്‍സയ്‌ക്കെത്തുന്ന കുട്ടികള്‍ക്കും ഈ ചികില്‍സാ ധനസഹായം അനുവദിക്കും.
സമാശ്വാസ ധനസഹായം 5000 രൂപയില്‍ നിന്ന് 10000 രൂപയായി ഉയര്‍ത്തി. ഈ പദ്ധതിയെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ബാലസാന്ത്വനമെന്ന് പുനര്‍നാമകരണം ചെയ്തു. പദ്ധതിയിലേക്ക് സംഭാവന നല്‍കുന്നവര്‍ക്ക് ആദായനികുതി ഇളവ് അനുവദിക്കും. പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ധനകാര്യ സെക്രട്ടറിയെ കണ്‍ട്രോളിങ് ഓഫിസറായി നിയമിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top