ബാലവേല നിരോധനത്തിന് ജില്ലാതല ടാസ്‌ക്‌ഫോഴ്‌സ് രൂപീകരിച്ചു

കാസര്‍കോട്്്: ബാലവേല നിരോധനത്തിനും തെരുവുകുട്ടികളുടെ പുനരധിവാസത്തിനുമായി ജില്ലാതല ബാലവേല വിരുദ്ധടാക്‌സ്‌ഫോഴ്‌സ് രൂപീകരിച്ചു. ജില്ലയില്‍ ബാലവേല, ബാലഭിക്ഷാടനം എന്നിവ നടക്കുന്നുണ്ടെന്ന് ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ ഭരണകൂടം ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചത്.
ജില്ലാകലക്ടര്‍ അധ്യക്ഷനായ ജില്ലാതല ടാസ്‌ക് ഫോഴ്‌സില്‍ ജുവനൈല്‍ ജസ്റ്റിസ്‌ബോര്‍ഡ്, ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി, പോലിസ് അധികാരികള്‍, ശിശുക്ഷേമസമിതി, ജില്ലാലേബര്‍ഓഫിസര്‍, അസിസ്റ്റന്റ്‌ലേബര്‍ഓഫിസര്‍മാര്‍, ജില്ലാശിശുസംരക്ഷണഓഫിസര്‍ (ഡിസിപിയു), ഡിസിപിയു പ്രതിനിധികള്‍, ചൈല്‍ഡ് ലൈന്‍ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളാണ്.2013 മുതല്‍ 2018 വരെയുള്ളകണക്കുകള്‍ പ്രകാരം ജില്ലയില്‍ ബാലവേലയുമായി ബന്ധപ്പെട്ട് 28 കുട്ടികള്‍ ചൈല്‍ഡ്‌വെല്‍ഫയര്‍ കമ്മിറ്റി മുമ്പാകെ എത്തപ്പെട്ടിട്ടുണ്ട്. മേല്‍വിലാസം കണ്ടെത്താന്‍ കഴിഞ്ഞ ആറു കുട്ടികളെ മാതാപിതാക്കളുടെ സംരക്ഷണത്തിലേക്ക് തിരിച്ചയക്കാന്‍ സാധിച്ചിട്ടുണ്ട്.
കൂടാതെ 13 കുട്ടികളെ അതത് ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റികളിലേക്കും തിരിച്ചയച്ചിട്ടുണ്ടെന്നും ബാക്കി കുട്ടികള്‍ വിവിധ ഫിറ്റ് പേഴ്‌സന്റെയും ഗവ: മഹിളാമന്ദിരത്തിന്റെയും സംരക്ഷണത്തിലാണെന്നും ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാധുരി എസ് ബോസ് അറിയിച്ചു.
ഇതരസംസ്ഥാനങ്ങളില്‍ നിന്നോ ജില്ലകളില്‍ നിന്നോ കൊണ്ട് വന്ന തങ്ങളുടേതല്ലാത്ത കുട്ടികളെ വീടുകളിലോ സ്ഥാപനങ്ങളിലോ സംരക്ഷിക്കുന്നുണ്ടെങ്കില്‍ അവര്‍ കുട്ടികളെ ഒരാഴ്ചയ്ക്കകം പരവനടുക്കം ബാലമന്ദിരത്തില്‍ നടത്തുന്ന ചൈല്‍ഡ്‌വെല്‍ഫെയര്‍ കമ്മിറ്റി സിറ്റിങില്‍ ഹാജരാക്കേണ്ടതാണെ് സിഡബ്ല്യുസി അറിയിച്ചു.  ഗാര്‍ഹികആവശ്യങ്ങള്‍ക്കായി ഇതരജില്ലകളില്‍ നിന്നോ ഇതരസംസ്ഥാനങ്ങളില്‍ നിന്നോ കുട്ടികളെ കടത്തിക്കൊണ്ടുവരുന്നത് ഇന്ത്യന്‍ ശിക്ഷാനിയമംവകുപ്പ്-370 പ്രകാരംശിക്ഷാര്‍ഹമായകുറ്റമാണ്. ഇക്കാര്യത്തില്‍ റസിഡന്‍സ് അസോസിയേഷനുകളും പൊതുസമൂഹവും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകലക്ടര്‍ കെ ജീവന്‍ ബാബു അറിയിച്ചു.

RELATED STORIES

Share it
Top