ബാലഭാസ്‌കര്‍ വെന്റിലേറ്ററില്‍ തന്നെ തുടരുന്നു

തിരുവനന്തപുരം: വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ നിലയില്‍ നേരിയ പുരോഗതി. ബാലഭാസ്‌കറും ഭാര്യ ലക്ഷ്മിയും വെന്റിലേറ്ററില്‍ തന്നെയാണ്.
ബാലഭാസ്‌കറിനെ ചികില്‍സിക്കാന്‍ ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടറെത്തുന്നുണ്ട്. എയിംസിലെ ന്യൂറോ സര്‍ജനെ അയയക്കാമെന്ന് കേന്ദ്രമന്ത്രി ജെ പി നദ്ദ ഉറപ്പുനല്‍കിയതായി ശശി തരൂര്‍ എംപി അറിയിച്ചു. രക്തസമ്മര്‍ദം സാധാരണ നിലയിലായിട്ടുണ്ട്. രക്തസമ്മര്‍ദം നിയന്ത്രിക്കുന്നതിനുള്ള ഉപകരണം മാറ്റാന്‍ കഴിഞ്ഞു. ശ്വസന പ്രക്രിയ ഉപകരണ സഹായത്തോടെയാണ്. ഇതിലും ഗുണപരമായ മാറ്റമുണ്ടായാല്‍ ചികില്‍സയുടെ അടുത്ത ഘട്ടത്തിലേക്കു കടക്കും. ബാലഭാസ്—കറിന്റെ വലതുകാല്‍ ശാസ്ത്രക്രിയക്കു വിധേയമാക്കി. ഭാര്യ ലക്ഷ്മിയുടെ ആരോഗ്യനില തൃപ്തികരമാണ്. ഡ്രൈവര്‍ അനൂപിന്റെ ആരോഗ്യനിലയും മെച്ചപ്പെട്ടിട്ടുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.

RELATED STORIES

Share it
Top