ബാലപീഡനം: സമയപരിധി നീക്കി

ന്യൂഡല്‍ഹി: കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി നീക്കണമെന്ന് വനിതാ-ശിശുവികസന മന്ത്രാലയത്തിന്റെ നിര്‍ദേശം നിയമമന്ത്രാലയം അംഗീകരിച്ചതായി വനിതാ-ശിശുക്ഷേമ മന്ത്രി മേനക ഗാന്ധി. കുട്ടികളുമായി ബന്ധപ്പെട്ട ലൈംഗിക പീഡനങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നതിനുള്ള സമയപരിധി നീക്കി 10-15 വര്‍ഷത്തിനു ശേഷവും പരാതിപ്പെടാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് മേനക ഗാന്ധി നിയമമന്ത്രി രവിശങ്കര്‍ പ്രസാദിന് ഒക്ടോബര്‍ 3ന് കത്തയച്ചിരുന്നു. നിയമമന്ത്രാലയം നിര്‍ദേശം അംഗീകരിച്ചതായും കൂടുതല്‍ നടപടികള്‍ ഉടന്‍ തീരുമാനിക്കുമെന്നും വനിതാ-ശിശുക്ഷേമ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

RELATED STORIES

Share it
Top