ബാലനിയമ ബോര്‍ഡില്‍ പുതിയ അംഗങ്ങളെ നിയമിക്കണമെന്ന് ഹൈക്കോടതി

ചെന്നൈ: നാലുമാസത്തിനുള്ളില്‍ ബാലനീതി ബോര്‍ഡില്‍ പുതിയ അംഗങ്ങളെ നിയമിക്കാന്‍ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കേന്ദ്രനിയമത്തിലെ ചട്ടങ്ങളുടെ അടിസ്ഥാനത്തില്‍ പുതിയ നിയമങ്ങള്‍ അനുസരിച്ച് തമിഴ്‌നാട്ടിലെ എല്ലാ 32 ജില്ലകളിലും നിയമനം നടത്തണമെന്നാണ് കോടതി നിര്‍ദേശം.
ജസ്റ്റിസുമാരായ ഹുലുവാഡി ജി രമേഷ്, എം ദണ്ഡപാണി എന്നിവരുടെ ഡിവിഷന്‍ ബെഞ്ചാണ് എസ് ശ്രീനിവാസ രാഘവന്‍, സി ആനന്ദരാജന്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജികളിന്‍മേല്‍ ഉത്തരവ് പുറപ്പെടുവിച്ചത്.

RELATED STORIES

Share it
Top