ബാലഗംഗാധര തിലകിനെ ഭീകരവാദത്തിന്റെ പിതാവാക്കി പാഠപുസ്തകം

ജയ്പൂര്‍: സ്വാതന്ത്ര്യസമര പ്രസ്ഥാനത്തിന്റെ സ്ഥാപകരിലൊരാളായ ബാലഗംഗാധര തിലകിനെ ഭീകരവാദത്തിന്റെ പിതാവാക്കി പാഠപുസ്തകം. രാജസ്ഥാനിലെ എട്ടാം ക്ലാസ് ഇംഗ്ലീഷ് മീഡിയം വിദ്യാര്‍ഥികളുടെ സാമൂഹ്യപാഠം പുസ്തകത്തിലാണ് തിലകനെ 'ഫാദര്‍ ഓഫ് ടെററിസം' എന്നു വിശേഷിപ്പിച്ചിരിക്കുന്നത്. പുസ്തകത്തില്‍ 22ാം പാഠത്തില്‍ 267ാം പേജിലാണ് ഇതുള്ളത്.
സ്വാതന്ത്ര്യം നേടിയെടുക്കാന്‍ ബ്രിട്ടിഷ് ഓഫിസര്‍മാരുടെ സഹായം വേണമെന്നു തിലക് കരുതിയിരുന്നുവെന്നും പാഠഭാഗത്ത് ആരോപിക്കുന്നുണ്ട്.ബിജെപി ചരിത്രം വളച്ചൊടിക്കുകയാണെന്നും പാഠപുസ്തകം പിന്‍വലിച്ച് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യ മാപ്പ് പറയണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.എന്നാല്‍, ഹിന്ദിയില്‍ നിന്ന് ഇംഗ്ലീഷിലേക്ക് പാഠഭാഗം വിവര്‍ത്തനം ചെയ്തപ്പോള്‍ പ്രസാധകര്‍ക്ക് സംഭവിച്ച പിഴവാണിതെന്നാണ് വിദ്യാഭ്യാസ ഡയറക്ടറേറ്റിന്റെ വിശദീകരണം.

RELATED STORIES

Share it
Top