ബാറിലെ തര്‍ക്കം: യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

കാഞ്ഞങ്ങാട്: ബാറില്‍ വച്ചുള്ള തര്‍ക്കം കൈയാങ്കളിയില്‍ കലാശിച്ചു. നഗരത്തില്‍ യുവാവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി. കാഞ്ഞങ്ങാട് അലാമിപ്പള്ളി പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് ഇന്നലെ വൈകീട്ട് 5.30ഓടെയാണു സംഭവം. കണ്ണൂര്‍ ചിറക്കല്‍ സ്വദേശിയായ പ്രസാദിന്റെ മകന്‍ ആശിഷ് വില്യമാ(42)ണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് നീലേശ്വരം പുതുക്കൈ സ്വദേശി ദിനേശനെ പോലിസ് കസ്റ്റഡിയിലെടുത്തു. കാഞ്ഞങ്ങാട് അലാമിപ്പള്ളി രാജ് റസിഡന്‍സി ബാറില്‍ വച്ചുണ്ടായ പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇരുവരും സുഹൃത്തുക്കളായിരുന്നു.

RELATED STORIES

Share it
Top