ബാര്‍ കോഴ കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് വിഎസ്

തിരുവനന്തപുരം : ബാര്‍ കോഴക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. മൈക്രോ ഫിനാന്‍സ്, പാറ്റൂര്‍ കേസുകളിലും സിബിഐ അന്വേഷണം വേണമെന്ന് വി എസ് ആവശ്യപ്പെട്ടിട്ടുണ്ട്.ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് വിഎസിന്റെ നടപടി. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്നാണ് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

RELATED STORIES

Share it
Top